ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും സാമ്പത്തിക സഹായവും നല്‍കും

By | Saturday January 26th, 2019

SHARE NEWS

തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാല, മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍, ഹോസ്റ്റല്‍ ഫീസ് നല്‍കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കായി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ഏര്‍പ്പെടുത്തും.

യുജിസി, സിഎസ്.ഐ.ആര്‍, നെറ്റ് പരീക്ഷ എഴുതുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കും.

ഓട്ടിസം, ശാരീരിക മാനസിക വെല്ലുവിളികള്‍ എന്നിവ നേരിടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരിശീലനത്തിനും ചികിത്സക്കും സാമ്പത്തിക സഹായവും നല്‍കുമെന്നൂം അദ്ദേഹം പ്രഖ്യാപിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read