ഹരിത നിയമാവലി ക്യാമ്പയിന്‍; രണ്ടാം ഘട്ടത്തിന് തുടക്കമായി

By | Tuesday January 29th, 2019

SHARE NEWS

കോഴിക്കോട്: മാലിന്യത്തില്‍ നിന്നും സ്വതന്ത്ര്യം – രണ്ടാം ഘട്ട പ്രവര്‍ത്തനതിന്റെ ഭാഗമായി ഹരിത നിയമാവലി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹരിത കേരളം ജില്ലാ മിഷന്‍ ചെയര്‍മാനുമായ ബാബു പറശ്ശേരി നിര്‍വഹിച്ചു. ഹരിത നിയമാവലിക്ക് വിധേയമായി നടപടികള്‍ സ്വീകരിച്ചെന്ന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് ബാബു പറശ്ശേരി പറഞ്ഞു. ജില്ലയിലെ മുഴുവന്‍ കോഴി കടകളിലെ മാലിന്യവും സംസ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുത്തു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ കോഴി കടകളിലും ഫ്രീസര്‍ സ്ഥാപിക്കാനും ജില്ലാ അടിസ്ഥാനത്തില്‍ നിയോഗിച്ച ഏജന്‍സിക്ക് മാത്രമേ മാലിന്യങ്ങള്‍ കൈമാറാന്‍ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു കിലോ കോഴി മാലിന്യത്തിന് ഏഴ് രൂപ മാത്രമാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിത നിയമാവലി കൈപ്പുസ്തക പ്രകാശനവും മുഖ്യ പ്രഭാഷണവും ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്സണുമായ എം.ആര്‍. അനിത നിര്‍വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് കൈപ്പുസ്തം പരിചയപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നിയമ നടപടി സ്വീകരിച്ച വടകര നഗരസഭ സെക്രട്ടറി കെ.യു. ബിനി അനുഭവം പങ്കുവെച്ചു. രാമനാട്ടുകര നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. സുരേഷ് ബാബു പ്രതികരണം രേഖപ്പെടുത്തി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, ജനമൈത്രി പോലീസ്, ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവ ഏകോപിപ്പിച്ചു കൊണ്ടാണ് ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും രണ്ട് പരിശീലനം എന്ന തോതില്‍ ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 100 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യം.
രാമനാട്ടുകര വികാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.എന്‍. രവികുമാര്‍, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ. ഏലിയാമ്മ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി. അബ്ദുള്‍ ലത്തീഫ്, നഗരകാര്യ വകുപ്പ് റീജണല്‍ ജോയന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് കെ. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. കബനി സ്വാഗതവും രാമനാട്ടുകര നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read