പ്രളയക്കെടുതി , കണ്ണീര് വറ്റാതെ വാഴ കർഷകർ, വാങ്ങാനാളും വിലയുമില്ലാതെ വാഴക്കുലകൾ ചീഞ്ഞ് നശിക്കുന്നു

By | Friday June 22nd, 2018

SHARE NEWS

കുന്ദമംഗലം: പ്രളയക്കെടുതി മൂലം ചാത്തമംഗലം, മാവൂർ, പെരുവയൽ, കുന്നമംഗലം, പെരുമണ്ണ പഞ്ചായത്തുകളിലായി നശിച്ചത് 15 ലക്ഷത്തിലധികം നേന്ത്രവാഴകൾ. നഷ്ടം 35 കോടിയിലധികം രൂപ. നട്ടെല്ലൊടിഞ്ഞ് വാഴകർഷകർ. വാങ്ങാനാളും വിലയുമില്ലാതെ ചീഞ്ഞു നശിച്ച് വാഴക്കുലകൾ. ബാങ്കുകളിൽ നിന്ന്  ലക്ഷങ്ങൾ ലോണെടുത്ത് കൃഷി ചെയ്ത കൃഷിക്കാരുടെ കണ്ണീരുണങ്ങുന്നില്ല . പ്രളയക്കെടുതിക്ക് ശേഷം ഒരു കിലോ പച്ച നേന്ത്ര വാഴക്കുലക്ക് കൃഷിക്കാരന് ലഭിക്കുന്നത് 15 രൂപയാണ്. ചില്ലറ വിൽപ്പനക്കാരൻ വിപണിയിൽ ഈടാക്കുന്നത് 45 മുതൽ 50 രൂപ വരെയും.

മെയ്  മാസം മുതൽ കേരളത്തിലേക്ക് ഏററവും കൂടുതൽ നേന്ത്രക്കുലകൾ നൽകുന്ന മേഖലയാണ് ഈ പഞ്ചായത്തുകൾ. കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ കർഷക സ്വാശ്രയ വിപണികൾക്ക്‌ മുന്നിൽ മുമ്പെങ്ങുമില്ലാത്ത വിധം പാകമാകാത്തതും വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് പഴുത്തതുമായ വാഴക്കുലകൾ കുന്ന് കൂടുകയാണ് . ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂർ, മാവൂർ പഞ്ചായത്തിലെ തെങ്ങിലക്കടവ്, കുന്ദമംഗലം പഞ്ചായത്തിലെ ചെത്തുകSവ് എന്നിവിടങ്ങളിലും മുക്കം, കീഴുപറമ്പ് , കൊടിയത്തൂർ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള സ്വാശ്രയ വിപണികളുണ്ട്.

കോഴിക്കോട് ജില്ലയിൽ 14 വിപണന സംഭരണ കേന്ദ്രങ്ങളാണുത്   ഇടത്തട്ടുകാരിൽ നിന്നുള്ള ചൂഷണത്തിൽ നിന്ന് കൃഷിക്കാരെ സംരക്ഷിക്കുന്നതിനാണ് ഇവ സർക്കാർ സ്ഥാപിച്ചിരിക്കുന്നത്. പഴുത്ത നേന്ത്രക്കുലകർക്ക് വില കുറവാണ്. പ്രളയക്കെടുതിയുടെ കാലത്ത് മൊത്തക്കച്ചവടക്കാർ ഇവ വാങ്ങാൻ തയ്യാറാകില്ലെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ ചില്ലറ വിൽപ്പനക്കാരാണ് ഇത്തരത്തിലുള്ളവ വാങ്ങുക. അതും കിലോക്ക് 15 രൂപക്ക് . പൊതു വിപണിയിൽ കിലോക്ക് 50 രൂപക്ക് വിൽക്കുന്ന നേന്ത്രക്കുലകളാണ് വാങ്ങാനാളില്ലാതെ ചീഞ്ഞുനാറി നശിക്കുന്നത്. വെള്ളന്നൂരിലെ കേന്ദ്രത്തിൽ നിന്നു മാത്രം രണ്ട് ലക്ഷം വാഴതൈകളാണ് കർഷകർ വാങ്ങിയിട്ടുള്ളത്. വെള്ളത്തിൽ മുങ്ങിക്കിടന്നവ  പെട്ടെന്ന് പഴുക്കുകയും കറുപ്പ് നിറം വ്യാപിക്കുകയും ചെയ്യുമെന്ന് കൃഷിക്കാർ പറഞ്ഞു. പി ടി എ റഹീം എം എൽ എ യും പഞ്ചായത്തംഗം എൻ സുരേഷ് കുമാറും വിപണന കേന്ദ്രം സന്ദർശിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read