ഹെൽമെറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിൽ കറങ്ങി പരക്കെ അക്രമം നടത്തിയ സംഘത്തെ നാട്ടുക്കാർ പിടികൂടി

By | Thursday January 3rd, 2019

SHARE NEWS

താമരശ്ശേരി: ഹെൽമെറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിൽ കറങ്ങി നിരവധി വാഹനങ്ങൾ എറിഞ്ഞുതകർത്ത ഹർത്താൽ അനുകൂല പ്രവർത്തകരെ കാർ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. പുതുപ്പാടി എലോക്കരക്ക് സമീപം രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിന് കല്ലെറിഞ്ഞ സംഘത്തെയാണ് പിടികൂടിയത്.

ഇവർ താമരശ്ശേരിയിലും പരിസരത്തുമായി നിരവധി വാഹനങ്ങൾ തകർത്തിരുന്നു. വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു അതിവേഗത്തിൽ രക്ഷപ്പെട്ടു പോന്നിരുന്ന സംഘം വൻ തുകയുടെ നാശ നഷ്ടമാണ് ഉണ്ടാക്കി വെച്ചത്. പിടി കൂടിയ പ്രതികളെ നാട്ടുകാർ താമരശ്ശേരി പോലീസിനെ ഏൽപ്പിച്ചു

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read