അക്ഷയ് യുടെ കുടുംബത്തിന് സ്ഥലത്തിന്റെ രേഖ കൈമാറി

By | Wednesday January 23rd, 2019

SHARE NEWS

കോഴിക്കോട്:ഗവ.പോളിടെക്നിക് കോളെജ് 2015-18 ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന, മരണപ്പെട്ട കെ.പി. അക്ഷയ്യുടെ കുടുംബത്തിന് അദ്ധ്യാപക രക്ഷാകര്‍ത്തൃസമിതി സ്വരൂപിച്ച തുകയ്ക്ക് കക്കോടിയില്‍ വാങ്ങിയ സ്ഥലത്തിന്റെ രേഖ കൈമാറി. കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അക്ഷയ് യുടെ അമ്മ കെ.പി. ജ്യോതിയ്ക്കാണ് രേഖ കൈമാറിയത്.

പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.പി. ബീരാന്‍ കോയ, പി.ടി.എ വൈസ് പ്രസിഡന്റ് ടി.പി. പ്രകാശന്‍, അധ്യാപകരായ ജേക്കബ് അബ്രഹാം, മരിയ ലിസി, ഡോ.ഒ.ടി. മഞ്ജുഷ, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ അതുല്‍ കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു. ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗം അധ്യാപകന്‍ പി. ജയപ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ.പി. രാജീവന്‍ സ്വാഗതവും പി.ടി.എ സെക്രട്ടറി ജെയ്സണ്‍ ജോണ്‍ നന്ദിയും പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read