ഹിക്‌മ ടാലന്റ് സെർച്ച് എക്‌സാമിന്റെ പരീക്ഷ ഫലം പ്രഖ്യാപിച്ചു

By | Monday December 31st, 2018

SHARE NEWS

കോഴിക്കോട്: കേരള മദ്രസ എജ്യൂക്കേഷൻ ബോർഡ് ഡിസംബർ ആദ്യവാരത്തിൽ നടത്തിയ ഹിക്‌മ ടാലന്റ് സെർച്ച് എക്‌സാമിന്റെ പരീക്ഷ ഫലം ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ കൗൺസിൽ ഇന്ത്യ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പ്രഖ്യാപിച്ചു. 50 ജി സി സി രാഷ്ട്രങ്ങളിൽ ഉൾപ്പടെ 400 സെന്ററുകളിലായി 30000 വിദ്യാർത്ഥികൾ പത്ത് വിഭാഗങ്ങളിലായാണ് പരീക്ഷ എഴുതിയത്.

ഇസ്ലാമിക സംസ്കാരം, ചരിത്രം, സാമൂഹിക ശാസ്ത്ര കലാ രംഗത്തെ സംഭാവനകൾ ,ഇന്ത്യൻ ചരിത്രം, ലോക ചരിത്രം,മാനസിക ശേഷി പരിശോധന, സാഹിത്യം,ഭാഷ,യുക്തി ദീക്ഷ,സിനിമ,പൊതു വിജ്ഞാനം എന്നിവ കേന്ദ്രികരിച്ചായിരുന്നു പരീക്ഷ. ഒ എം ആർ രീതി അവലംബിച്ചാണ് പരീക്ഷ നടത്തിയത്.

ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്ഥാപനങ്ങളായി എച്ച് എം എസ് വടക്കാങ്ങര, ദാറുൽ ഫലാഹ് പൂപ്പലം,എ എം ഐ ദോഹ ഖത്തർ, എ എം ഐ വക്റ ഖത്തർ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്ഥാപന അവാർഡുകൾ മദ്രസത്തു മക്ക പെരുമ്പാവൂർ, ദാറുൽ ഫലാഹ് പൂപ്പലം, എ എം ഐ വക്റ ഖത്തർ എന്നീ സ്ഥാപനങ്ങൾ കരസ്ഥമാക്കി ഒപ്പം മേഖല അവാർഡുകൾ, മലപ്പുറം മേഖലയും,യു എ ഇ മേഖലയും കരസ്ഥമാക്കി.

ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ കൗൺസിൽ ഇന്ത്യ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി, കേരളം മദ്രസ്സ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ സുശീർ ഹസ്സൻ, അസിസ്റ്റന്റ് ഡയറക്ടർ ജലീൽ മലപ്പുറം, വിദ്യ കൗൺസിൽ ഡയറക്ടർ ഡോ. കെ കെ മുഹമ്മദ്, ഹിക്‌മ ഡയറക്ടർ ഡോ.ജലീൽ അഹ്മദ്, മദ്രസ്സ എഡ്യൂക്കേഷൻ ബോർഡ് മാനേജ്‌മന്റ് കൗൺസിൽ സംസ്ഥാന പ്രസിന്റ് എം. സിബ്‌ഗത്തുല്ല, അക്കാഡമിക് കൗൺസിൽ സംസ്ഥാന പ്രസിന്റ് അസൈനാർ മാസ്റ്റർ,നൗഷാദ് മേപ്പാടി, പി എം ഷെരീഫുദ്ധീൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

പരീക്ഷയുടെ വിശദമായ ഫലം www.majliscduboard.org എന്ന സൈറ്റിൽ ലഭ്യമാണ്

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read