ഹിക്മ ടാലന്റ് എക്സാം സംസ്ഥാന അവാർഡ് പ്രഖ്യാപനം കുറ്റ്യാടിയിൽ

By | Tuesday January 8th, 2019

SHARE NEWS

കുറ്റ്യാടി: കേരളത്തിലും ആറ് വിദേശ രാഷ്ട്രങ്ങളിലുമായി മുപ്പതിനായിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഹിക്മ ടാലന്റ് എക്സാമിൽ വിജയികളായ കുട്ടികൾക്കുള്ള അവാർഡ് വിതരണം ജനുവരി 19 – ന് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ സ്വദേശത്തും വിദേശത്തുമുള്ള 117 കുട്ടികൾ അവാർഡ് ഏറ്റുവാങ്ങും. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കേരള മദ്രസാ എജുക്കേഷൻ ബോർഡ് ഡയറക്ടർ സുശീർ ഹസൻ അധ്യക്ഷത വഹിച്ചു. നൗഷാദ് മേപ്പാടി പദ്ധതി വിശദീകരിച്ചു. മാനേജ്മെന്റ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എം.സിബ്ഗത്തുള്ള, അക്കാദമിക് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഹസൈനാർ, സി. അബ്ദുസമദ് തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഇഖ്ബാൽ പി സ്വാഗതവും അബ്ദുൽ ഗഫൂർ എം.സി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സി.അബ്ദുസ്സമദ് (ചെയർമാൻ) , മുഹമ്മദ് ഇഖ്ബാൽ പി (ജനറൽ കൺവീനർ) , അബ്ദുൽ ഗഫൂർ എം.സി (കൺവീനർ), കെ.സി കുഞ്ഞമ്മദ് (പ്രോഗ്രാം കൺവീനർ), ഫൈസൽ വേളം (രജിസ്ട്രേഷൻ) , പി.കുഞ്ഞബ്ദുല്ല(റിസപ്ഷൻ) , ടി.പി സൈനബ ഗഫൂർ(സമ്മാനം) , എ.സി ഫിറോസ് (ഭക്ഷണം ) , സുൽത്താൻ എൻ(സാമ്പത്തികം), നബീൽ കെ (മീഡിയ) അസ്ഹർ (സ്റ്റേജ്, സൗണ്ട്, നഗരി) , ഫായിസ് പുറവൂർ (പ്രചാരണം) , അമീൻ വി.പി (വളണ്ടിയർ) എന്നിവരെ തിരഞ്ഞെടുത്തു.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read