ഹോമിയോ ഡിസ്പന്‍സറികളില്‍ കരാര്‍ നിയമനം

By | Tuesday June 4th, 2019

SHARE NEWS

കോഴിക്കോട്: കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന് (ഹോമിയോ) കീഴില്‍ ചാത്തമംഗലം, പുതുപ്പാടി, കൊടുവളളി എന്നിവിടങ്ങളിലെ എസ്.സി ഹോമിയോ ഡിസ്പന്‍സറികളിലേക്ക് അറ്റന്റര്‍, പി.ടി.എസ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 15 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.

അറ്റന്റര്‍ തസ്തികയുടെ യോഗ്യത – എസ്.എസ്.എല്‍.സി യും ഒരു എ ക്ലാസ് രജിസ്റ്റേര്‍ഡ് ഹോമിയോ ഡോക്ടറുടെ കീഴില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ മരുന്ന് കൈകാര്യം ചെയ്ത് പരിചയവും, പി.ടി.എസിന് ഏഴ് ക്ലാസ്സ് വിദ്യാഭ്യാസവുമാണ് യോഗ്യത. സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്ന എസ്.സി കോളനികളിലെ എസ്.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. അറ്റന്റര്‍ തസ്തികയുടെ കൂടിക്കാഴ്ച രാവിലെ 10 മണിക്കും, പി.ടി.എസ് തസ്തികയുടേത് ഉച്ചക്ക് രണ്ട് മണിക്കുമാണ് നടത്തുക. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്,തിരിച്ചറിയല്‍, വിദ്യാഭ്യാസ യോഗ്യത,ജാതി,റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവണം. ഫോണ്‍ – 0495 2371748.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read