താമരശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 13.70 കോടി

By | Wednesday February 6th, 2019

SHARE NEWS

കോഴിക്കോട്: താമരശേരി ഗവ. താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 13.70 കോടി അനുവദിച്ച് ഭരണാനുമതിയായതായി കാരാട്ട് റസാക്ക് എംഎല്‍എ അറിയിച്ചു. ആശുപത്രിയുടെ മുഖഛായ മാറ്റുന്ന രീതിയിലുള്ള മാസ്റ്റര്‍ പ്ലാന്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് വഴി 13.70 കോടി അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഐസിയു, ഐപി-ഒപി ബ്ലോക്കുകള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതടക്കം രണ്ടര വര്‍ഷത്തിനിടെ താമരശേരി ഗവ: താലൂക്ക് ആശുപത്രിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഇതേ തുടര്‍ന്ന് അസി. ഡയറക്ടര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അനസ്തേഷ്യ, ഡയാലിസിസ് ടെക്നീഷ്യന്‍, ഡെന്റല്‍ മെക്കാനിക്, ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍, ഫാര്‍മസിസ്റ്റ്, ഒപ്റ്റോ മെട്രിസ്റ്റ് തുടങ്ങി പുതിയ 8 തസ്തികകള്‍ അനുവദിച്ചിരുന്നു.

കാരുണ്യ ഫാര്‍മസി കേരള മെഡിക്കല്‍ കോര്‍പറേഷന്‍ നേരിട്ട് ഏറ്റെടുത്ത് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. 24.5 ലക്ഷം വകയിരുത്തി പുതിയ എക്സ്റേ യൂണിറ്റും അനുബന്ധ സൗകര്യങ്ങളും ഏര്‍പെടുത്തിയതിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read