ഇഫ്ത്താര്‍ വിരുന്നും ബ്ലോക്ക് പ്രസിഡണ്ടിനു സ്വീകരണവും നല്‍കി

By | Wednesday May 22nd, 2019

SHARE NEWS

കെട്ടാങ്ങല്‍: കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ വിരുന്നും കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ടായി പുതുതായി തെരെഞ്ഞെടുക്കപ്പെട്ട വിജിക്കുള്ള സ്വീകരണവും നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി. മായിന്‍ഹാജി ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയും മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമായ രമ്യ ഹരിദാസ് മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡണ്ട് എം.ബാബുമോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പ്രസാഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട വിജി മുപ്രമ്മലിനുള്ളഉപഹാര സമര്‍പ്പണവും സി.എച്ച് സെന്റര്‍ കാരുണ്യ കൈത്താങ്ങായി പ്രവര്‍ത്തിച്ച രാധാകൃഷ്ണന്‍ പെരിങ്ങളത്തിനുള്ള ഉപഹാരവും മായിന്‍ഹാജി നിര്‍വ്വഹിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട, ട്രഷറര്‍ എന്‍.പി.ഹംസ മാസ്റ്റര്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ.എം.എ.റഷീദ്, എ.കെ.ഷൗക്കത്തലി, സമദ് പെരുമണ്ണ, എന്‍.എം.ഹുസൈന്‍, അഹമ്മദ് കുട്ടി അരയങ്കോട്, ടി.ടി.മൊയ്തീന്‍കോയ, എന്‍.പി.ഹമീദ് മാസ്റ്റര്‍, പി.ടി.എ.റഹ്മാന്‍, സൗഫീദ് കുറ്റിക്കാട്ടൂര്‍ , ഷാക്കിര്‍ പാറയില്‍,ഷമീര്‍ പാഴൂര്‍, അന്‍സാര്‍ പെരുവയല്‍, മുആദ് ഒളവണ്ണ, വി.കെ.ഹയകം മാസ്റ്റര്‍, ഐ.സല്‍മാന്‍, കുഞ്ഞിമരക്കാര്‍ മലയമ്മ, എം.പി.സലിം , റഷീദ് മൂര്‍ക്കനാട് ,ഒ.സലിം ,ഇത്രനെസ് പെരുവയല്‍, കെ.എം ഷാഫി, മുജീബ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെകട്ടറി ഒ. എം.നൗഷാദ് സ്വാഗതവും ട്രഷറര്‍ കെ.ജാഫര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read