ചെലവൂരില്‍ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള തടയണ, നാട്ടുകാര്‍ക്ക് ഭീഷണിയായി തടയണ നിര്‍മ്മിച്ചത് സുഗന്ധ വിള ഗവേഷണ കേന്ദ്രം

By | Thursday June 21st, 2018

SHARE NEWS

ചെലവൂര്‍: ചെലവൂരില്‍ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള തടയണ. ചെലവൂര്‍ പള്ളിത്താഴത്ത് സ്ഥിതി ചെയ്യുന്ന സുഗന്ധ വിള ഗവേഷണ കേന്ദ്രം നിര്‍മ്മിച്ച മഴവെള്ള സംഭരണിയാണ് നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. കൃഷി ആവശ്യത്തിനാണ് സുഗന്ധ വിള ഗവേഷണ കേന്ദ്രം ഇരുപതിനായിരം ലിറ്റര്‍ ശേഷിയുള്ള തടയണ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന്‍ തടയണകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്. മണ്ണില്‍ കുഴിയെടുത്ത് അതില്‍ പ്ലാസ്റ്റിക് വിരിച്ചാണ് തടയണ നിര്‍മ്മിച്ചിട്ടുള്ളത്. തടയണ നിര്‍മ്മിച്ചതിന് താഴെ ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടെയുള്ള നൂറോളം വീടുകളില്‍ ഇത്തവണ പെയ്ത കനത്ത മഴയില്‍ വെള്ളം കയറിയിരുന്നു.

സുഗന്ധ വിള ഗവേഷണ കേന്ദ്രം നിര്‍മ്മിച്ച തടയണ പൊട്ടിയാല്‍ ഇരുന്നോറോളം വീടുകള്‍കള്‍ക്ക് നാശനഷ്ടമുണ്ടാവുമെന്നും ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും കാണിച്ച് നാട്ടുകാര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഇത്തരത്തില്‍ ഒരു തടയണ ഉണ്ടായിരുന്നു. ഈ തടയണയാണ് പതിനാലുപേര്‍ മരിച്ച ദുരന്ധത്തിന്‍റെ വ്യാപ്തി കൂട്ടിയത്. കനത്ത മഴ പെയ്യുമ്പോള്‍ തടയണയുടെ താഴ്വാരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയിലാണ്. ഈ തടയണക്ക് സംരക്ഷണ ഭിത്തിയോ സാങ്കേതിക വിദഗ്ദര്‍ ഉപദേശിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ അനിത കുമാരി, വില്ലേജ് ഓഫീസര്‍ മുരളീധരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തല്‍ക്കാലം തടയണയിലെ വെള്ളത്തിന്‍റെ അളവ് കുറക്കാന്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കി.   

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read