ഇസ്‌ലാമിക കലാമേളയില്‍ പുള്ളാവൂര്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസ ജേതാക്കള്‍

By | Tuesday January 1st, 2019

SHARE NEWS

കട്ടാങ്ങല്‍: കൊടുവള്ളി റെയ്ഞ്ച് ഇസ്‌ലാമിക കലാമേളയില്‍ പുള്ളാവൂര്‍ നൂറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ 79 പോയിന്റ് നേടി ജേതാക്കളായി. പട്ടിണിക്കര മഅദനുല്‍ഹിക്കം മദ്‌റസ 64 പോയിന്റ് നേടി രണ്ടാം സ്ഥാനവും, കിളിച്ചാര്‍ വീട് റഊളത്തുല്‍ ഉലൂം മദ്‌റസ 49 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി.

പുള്ളാവൂര്‍ നുറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അത്തിപ്പറ്റ ഉസ്താദ് നഗറില്‍ നടന്ന പരിപാടി സയ്യിദ് ഹാശിം ജിഫ്രി തങ്ങള്‍ കക്കാട് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡണ്ട് അഷ്‌റഫ് ബാഖവി, അദ്ധ്യക്ഷനായി, എം.സി മുഹമ്മദ് മുസ് ലിയാര്‍ പതാക ഉയര്‍ത്തി. ജേതാക്കള്‍ക്കളായ മദ്‌റസകള്‍ക്കുള്ള ട്രോഫി വിതരണം കുന്ദമംഗലം എസ്.ഐ കൈലാഷ് നാഥ് നിര്‍വ്വഹിച്ചു.

അബ്ദുല്‍ കരീംബാഖവി, ടി സുലൈമാന്‍ ഹാജി, ഒ.മുഹമ്മദ് മാസ്റ്റര്‍. സീതിക്കുട്ടി മാസ്റ്റര്‍. ബഷീര്‍ ഹാജി കരീറ്റിപറമ്പ്. ഫൈസല്‍ അമീന്‍. കെ.കെ കുഞ്ഞിമോയിന്‍ ഹാജി. യശീദ് മുസ് ലിയാര്‍. കെ.ടി അബ്ദുറഹിമാന്‍ കുട്ടി ഹാജി. ശിഹാബ് മുസ് ലിയാര്‍. നിസാര്‍ യമാനി, കെ.ടി ഹംസ ഹാജി. കെ.കെ മുഹമ്മദ്.പി.ടി അബ്ദുറഹിമാന്‍. മുസ്തഫ അസ്അരി. ഒ.എം മൂസ കുട്ടിഹാജി.പി. വി അസീസ്, കെ പി മജീദ്. ടി കെ ഷബീര്‍ എന്നിവര്‍ സംബന്ധിച്ചു, അസീസ് പുള്ളാവൂര്‍ സ്വാഗതവും, ശുകൂര്‍ കോട്ടക്കല്‍ നന്ദിയും പറഞ്ഞു,

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read