കെ.എസ്.ഇ.ബിക്കും ബി.എസ്.എന്‍.എല്ലിനും പെരുവയല്‍ പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്

By | Friday March 22nd, 2019

SHARE NEWS

പെരുവയല്‍: 2018- 19 വര്‍ഷത്തെ കെട്ടിട നികുതി അടക്കാത്തതിന്റെ പേരില്‍ കെ.എസ്.ഇ.ബി ഓഫീസിനും ബി.എസ്.എന്‍.എല്‍ ടവറിനും പെരുവയല്‍ ഗ്രാമ പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്. അഞ്ചാം വാര്‍ഡില്‍ പരിയങ്ങാട് ജംഗ്ഷന് സമീപമുള്ള മൊബൈല്‍ ടവറിനാണ് 88,000 രൂപ ഈടാക്കുന്നതിനുള്ള ജപ്തി നോട്ടീസ് പതിച്ചത്. പതിനെട്ടാം വാര്‍ഡിലെ വെള്ളിപറമ്പിലെ കെ.എസ്.ഇ.ബി ഓഫീസിലും ജപ്തി നോട്ടീസ് പതിച്ചിട്ടുണ്ട്. 13956 രൂപയാണ് ഇവര്‍ അടക്കാനുള്ളത്. രണ്ടാഴ്ച മുമ്പ് റവന്യു റിക്കവറിക്കുള്ള നോട്ടീസ് നല്‍കിയിട്ടും നികുതി അടക്കാത്തതിനെ തുടര്‍ന്നാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയത്.

ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം 100 % നികുതി പിരിച്ചിരന്നു. ഇത്തവണ ഇതിനകം 13 വാര്‍ഡുകളില്‍ 100 % നികുതി പിരിവ് പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന നികുതി പിരിച്ചെടുക്കുന്നതിന് ജപ്തി നടപടി ഉള്‍പ്പെടെയുള്ളവ സ്വീകരിച്ചു വരികയാണ്. ഈ സാമ്പത്തിക വര്‍ഷവും ഗ്രാമ പഞ്ചായത്ത് 100 % നികുതി പിരിച്ചെടുക്കുമെന്ന് സെക്രട്ടറി പി.എസ്.സിന്ധു വ്യക്തമാക്കി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read