ജീവനം നാലാം ഘട്ടം: പരിശീലനം

By | Wednesday March 20th, 2019

SHARE NEWS

കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസും കണ്ണൂരിലെ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തുന്ന സമഗ്ര സ്തനാര്‍ബുദ ഗര്‍ഭാശയ ക്യാന്‍സര്‍ നിവാരണ പദ്ധതിയായ ജീവനം നാലാം ഘട്ടത്തിന്റെ ഭാഗമായി നഗരത്തിലെ കുടുംബശ്രീ എ.ഡി.എസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്കും, സി.ഡി.എസിലെ കീ റിസോര്‍സ് പേഴ്സണ്‍മാര്‍ക്കും ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് ഇന്റന്‍സീവ് പരിശീലനം നല്‍കും. കോര്‍പ്പറേഷനിലെ 75 വാര്‍ഡുകളിലെ 200 റിസോഴ്സ് പേഴ്സണ്‍മാര്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ടാഗോര്‍ സെന്റിനറി ഹാളിലാണ് പരിശീലനം നടന്നുകൊണ്ടിരിക്കുന്നത്.

ബ്രസ്റ്റ് ക്യാന്‍സറിന്റെ നിയന്ത്രണം, പ്രതിരോധം, പ്രതിവിധി, ചികിത്സാരീതികള്‍ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ പ്രഗത്ഭരായ ഫാക്കല്‍റ്റികള്‍ ക്ലാസെടുക്കും.പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ 10 ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസത്തെ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ സ്തനാര്‍ബുദ സാധ്യതാ ലക്ഷണമുള്ളവരെ കണ്ടെത്തി ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന ജീവനംക്യാമ്പുകളിലേക്ക് എത്തിക്കും. കോര്‍പ്പറേഷന്‍ കുടുംബശ്രീയ്ക്ക് കീഴില്‍ നിലവില്‍ 300 അംഗ ബ്രിഗേഡ് ടിം നിലവിലുണ്ട്. ഈ പരിശീലനം കൂടി പൂര്‍ത്തിയാക്കുന്നതോടെ എണ്ണം 500 ആയി വര്‍ദ്ധിക്കും. ജീവനം പദ്ധതിയുടെ സര്‍വ്വേ, മെഡിക്കല്‍ ക്യാമ്പ് സംഘാടനം, ബോധവല്‍ക്കരണ ക്യാമ്പയിന്‍, തുടങ്ങിയ ചുമതലകള്‍ ഈ ടീമാണ് ഇപ്പോള്‍ നിര്‍വ്വഹിച്ചു വരുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read