കുന്ദമംഗലത്തും പെരുമണ്ണയും കള്ളവോട്ട്; ആരോപണവുമായി പ്രകാശ്ബാബു

By | Saturday May 4th, 2019

SHARE NEWS


കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുന്ദമംഗലം പെരുമണ്ണ പഞ്ചായത്തുകളിലെ ചില ബൂത്തുകളില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ.പ്രകാശ് ബാബു. പ്രവര്‍ത്തകര്‍ക്ക് ബൂത്തുകളില്‍ 2 വീതം വോട്ട് ചെയ്യാന്‍ ബിഎല്‍ഒമാര്‍ സഹായം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. കുന്നമംഗലത്ത് 2 വോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ കലക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

ഇയാള്‍ 4,5 ബൂത്തുകളിലാണു വോട്ട് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. പെരുമണ്ണയില്‍ ഒരു യുവതി 150,128 എന്നീ ബൂത്തുകളിലും ഒരു യുവതി 128, 144 ബൂത്തുകളിലും ഒരു യുവാവ് 144,129 ബൂത്തുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെയും പരാതി നല്‍കും.

സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇരട്ടവോട്ടിന് അവസരമുണ്ടാക്കാന്‍ പിഴവുവരുത്തിയ ബിഎല്‍ഒമാര്‍ക്കെതിരെ നടപടി വേണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read