കൊടുവള്ളി: കാരാട്ട് റസാഖ് എംഎല്‍എയുടെ വിജയം ഹൈക്കോടതി റദ്ധാക്കിയ വിധിയില്‍ വളരെ സന്തോഷം എന്ന് എം.എ റസാഖ് മാസ്റ്റര്‍. തെരഞ്ഞെടുപ്പില്‍ റസാഖ് മാസ്റ്ററെ തോല്‍പ്പിച്ചായിരുന്നു കാരാട്ട് വിജയം നേടിയത്.
കൊടുവള്ളി തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ധാക്കിയത്.
ഫെയ്സ്ബുക്കിലൂടെയായിരുന്നു എംഎ റസാഖ് മാസ്റ്ററുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം
എല്ലാം അറിയുന്നവനും കേൾക്കുന്നവനുമായ സർവ്വശക്തന് സർവ്വ സ്തുതിയും ,,,,
കൊടുവള്ളി മണ്ഡലത്തിലെ വോട്ടർമാർ കെ.പി മുഹമ്മദ്, ഒ.കെ.എം കുഞ്ഞി നൽകിയിട്ടുള്ള പരാതിയിൽ ഹൈക്കോടതിയിൽ നിന്ന് ലഭിച്ചിട്ടുള്ള വിധി വളരെ സന്തോഷം നൽകുന്നു.
ഒരു രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ എന്ന നിലക്ക് ഇത് വരേക്കും എന്റെ പ്രവർത്തനങ്ങൾ സദുദ്ദേശപരമായിട്ടാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ നിയമ സഭ ഇലക്ഷനിൽ കൊടുവള്ളിയിൽ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർതേതിയായി പ്രഖ്യപിച്ചത് മുതൽ എന്റെ പ്രവർത്തന മണ്ഡലങ്ങളെ മുഴുവനും കരിവാരിത്തേക്കുന്ന തരത്തിലും വ്യക്തിപരമായി താറടിക്കുന്ന തരത്തിലുമുള്ള പ്രചരണങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഒരു സാമൂഹിക ജീവി എന്ന നിലക്ക് രാജ്യത്തെ നിയമ സംവിധാനത്തെയും മണ്ഡലത്തിലെ വോട്ടർമാരെയും എനിക്ക് പൂർണ്ണ വിശ്വാസമായിരുന്നു. നിലവിലെ ഹൈക്കോടതി വിധി എല്ലാ നിലക്കും പ്രാർത്ഥിച്ച പ്രയത്നിച്ച വോട്ട് ചെയ്ത എല്ലാവർക്കുമുള്ള അംഗീകരമാണ്.
സ്നേഹത്തോടെ
എം.എ റസാഖ് മാസ്റ്റർ
May also Like
- വേനല്മഴക്കെടുതിയില് നഷ്ടപരിഹാരം ഉറപ്പാക്കും; കാരാട്ട് റസാഖ എംഎല്‍എ
- കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ വിധിക്ക് സ്റ്റേ
- വിദ്യാർത്ഥികൾ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിൽ പ്രതികരണവുമായി എം എൽ എ കാരാട്ട് റസാഖ്
- 8176
- മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി