നിർമാണ തൊഴിലാളി പെൻഷൻ 3000 രൂപയായി വർധിപ്പിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കുന്ദമംഗലം ഏരിയാ സമ്മേളനം

By ബഷീര്‍ പുതുക്കുടി | Monday June 17th, 2019

SHARE NEWS

കുന്ദമംഗലം: നിർമാണ തൊഴിലാളി പെൻഷൻ 3000 രൂപയായി വർധിപ്പിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കുന്ദമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നിർമാണ മേഖലയിലെ മുഴുവൻ തൊഴിലാളികളെയും ഇ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഗ്രാറ്റിവിറ്റി പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 


സമ്മേളനം അരയങ്കോട് മാവൂർ എ എൽ പി സ്കൂളിൽ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് കെ ശ്രീധരൻ അധ്യക്ഷനായി. എ മണിവർണൻ രക്തസാക്ഷി പ്രമേയവും എം സി രാജേന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി വി എം ബാലചന്ദ്രൻ റിപ്പോർട്ടും ഏരിയാ ട്രഷറർ എം ശ്രീനിവാസൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് എം ധർമജൻ സംസാരിച്ചു. എൻ കെ വേണുഗോപാലൻ സ്വാഗതവും എ മണിവർണൻ നന്ദിയും പറഞ്ഞു. 
 
ഭാരവാഹികൾ: എ മണിവർണൻ ( പ്രസിഡൻ്റ്), കെ ശ്രീധരൻ, ടി ഉണ്ണികൃഷ്ണൻ, എം ടി രാധാകൃഷ്ണൻ , മോഹനൻ ( വൈസ് പ്രസിഡൻ്റ് ) , വി എം ബാലചന്ദ്രൻ ( സെക്രട്ടറി) , എം ശ്രീനിവാസൻ , ഒ കെ ചന്ദ്രൻ , ഇ സദാനന്ദൻ, എം സി രാജേന്ദ്രൻ ( ജോ: സെക്രട്ടറി ) , സുരയകുമാരി ( ട്രഷറർ) .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read