‘മധുമഴ രാവ് 2019’: സംസ്ഥാന ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു

By | Wednesday December 12th, 2018

SHARE NEWS


കോഴിക്കോട് : മധുമഴ രാവ്- 2019 ന്റെ ഭാഗമായി സംസ്ഥാന ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. 2018 ഡിസംബർ 23 ഞായറായ്ച്ച രാവിലെ 10 മുതൽ വടകര പഴയ ബസ് സ്റ്റാന്‍റ്റിലെ സാംസ്ക്കാരിക നിലയത്തിലാണ് മധുമഴ ഗാനങ്ങളുടെ ആലാപന മത്സരം.

കഴിഞ്ഞു പോയ കാലം അരനൂറ്റാണ്ടു പിന്നിടുമ്പോൾ ഇ.വി.വൽസനു സാംസ്ക്കാരിക കേരളത്തിന്‍റെ “ഗുരുദക്ഷിണ ” എന്ന പേരിൽ 2019 ജനുവരി 12 ശനിയാഴ്ച വൈകുനേരം വടകര ടൗൺ ഹാളിൽ നടക്കുന്ന “മധുമഴ രാവ്” -2019 ന്റെ ഭാഗമായാണ് ഇവി വൽസൻ രചിച്ച ഗാനങ്ങളുടെ ആലാപന മത്സരം സംസ്ഥാന അടി സ്ഥാനത്തിൽ സംഘടിപ്പിക്കുന്നത്. 18 വയസ്സിൽ താഴെ പ്രായം ഉള്ളവരെ ജൂനിയർ വിഭാഗമായും 18 വയസ്സിന് മുകളിൽ പ്രായമുള്ളവരെ സീനിയർ വിഭാഗമായാണ് പരിഗണിക്കുക.

മധുമഴ ആൽബത്തിൽ പാടിയവർ മത്സരത്തിൽ പങ്കെടുക്കരുത്. നൂറിൽ പരം പ്രശസ്ത ഗാനങ്ങൾക്ക് ഇ വി വൽസൻ എന്ന അതുല്ല്യ പ്രതിഭ രചന നിർവ്വഹിച്ചിട്ടുണ്ട്. പാടിപതിഞ്ഞ ഗാനങ്ങൾ മത്സരത്തിൽ അവർത്തിക്കാതിരിക്കാൻ വ്യത്യസ്ഥ ഗാനങ്ങൾ ആലപിക്കുന്നവർക്ക് ഗ്രേസ് മാർക്ക് അനുവ ദിക്കും.

പാട്ടുകളുടെ പല്ലവിയും അനുപല്ലവിയും ആലപിച്ച് മൊബൈൽ ഫോണിൽ വീഡിയോ മോഡിൽ ചിത്രീകരിച്ച് നിങ്ങളുടെ പേരും വിലാസവും ഫോൺ നമ്പറും സഹിതം 9496343831 എന്ന നമ്പറിൽ വാട്സ് അപ്പ് ചെയ്യുക .ഡിസംബർ 20ന് മുമ്പായി ലഭിക്കുന്ന ഗാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമെന്നും സംഘാട സമിതി ഭാരവാഹികളായ കെ.കെ ശ്രീജിത് ,സുനിൽ മുതുവന എന്നിവര്‍ അറിയിച്ചു .

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read