കുന്ദമംഗലത്ത് പലിശരഹിത അയൽക്കൂട്ടങ്ങളുടെ സംഗമം സംഘടിപ്പിച്ചു

By | Thursday May 3rd, 2018

SHARE NEWS
കുന്ദമംഗലം: കുന്ദമംഗലത്ത്  സംഗമം പലിശരഹിത അയൽക്കൂട്ടങ്ങളുടെ സംഗമം സംഘടിപ്പിച്ചു. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് ഇ.പി.ഉമർ അധ്യക്ഷത വഹിച്ചു.
 
മികച്ച അയൽക്കൂട്ടങ്ങൾക്കുള്ള ഉപഹാരങ്ങൾ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് വിതരണം ചെയ്തു. സംഗമം സേവന പദ്ധതിയുടെ ഭാഗമായ വീൽ ചെയർ വിതരണ ഉദ്ഘാടനം പീപ്പിൾ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയംഗം എ. റഹ്മത്തുന്നീസ നിർവ്വഹിച്ചു. ഇൻഫാഖ് സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് പാലത്ത് മുഖ്യ പ്രഭാഷണം നടത്തി. 
സംഗമം ഓഫീസ് സെക്രട്ടറി സി.പി.സുമയ്യ റിപ്പോർട്ട് അവതരിപ്പിച്ചു.  
 
എട്ടാം വാർഡ് സി.ഡി.എസ് മെമ്പർ വിജയകുമാരി, സംഗമം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുക്കം  പബ്ലിക്ക് റിലേഷൻ ഓഫീസർ റിൻസി, ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡണ്ട് ഇ .പി.ലിയാഖത്തലി എന്നിവർ സംസാരിച്ചു.  സ്വാഗതസംഘം കൺവീനർ എം.പി. ഫാസിൽ മാസ്റ്റർ സ്വാഗതവും ട്രഷറർ എൻ.ആലി നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read