അധ്യാപകർക്ക് സുരക്ഷിതത്വബോധം നൽകിയത് കെ.എസ്.ടി.യു. സി.പി.ചെറിയ മുഹമ്മദ്

By | Sunday January 20th, 2019

SHARE NEWS

കുന്ദമംഗലം: അധ്യാപക സമൂഹത്തിന് സുരക്ഷിതത്വബോധവും അഭിമാന നേട്ടങ്ങളും നൽകിയത് കെ.എസ്.ടി.യു.സംഘടനയാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. കുന്ദമംഗലം ഉപജില്ല കെ.എസ്ടി.യു പ്രതിനിധി സമ്മേളനവും, സ്വാലിഹ് മാസ്റ്റർ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നുസി.പി. സ്റ്റേറ്റ് സെക്രട്ടറി പി.കെ.എം ഷഹീദ് മുഖ്യ പ്രഭാഷണവും കുന്ദമംഗലം മണ്ഡലം ലീഗ് പ്രസിഡൻറ് ഖാലിദ് കിളിമുണ്ട, കുന്ദമംഗലം പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി ഒ.ഉസയ്ൻ, സ്റ്റേറ്റ് കെ.എസ്.ടി.യു സെക്രട്ടറിമാരായ പി.കെ അസീസ്, ടി.പി.എം ഷറഫുന്നിസ ടീച്ചർ എന്നിവരും, ജില്ലാ സെക്രട്ടറി, കെ.എം.എ നാസർ, ജില്ലാ ഉപാധ്യക്ഷൻ എൻ.പി.ഹമീദ് മാസ്റ്റർ, പഞ്ചായത്ത് ലീഗ് സെക്രട്ടറി മൊയ്തീൻ കോയ, കെ.എ ടി.എഫ് ഉപജില്ലാ ജനറൽ സെക്രട്ടറി ജാഫർ മാസ്റ്റർ, അഹമ്മദ് പുതുക്കുടി, ഫസൽ കൊടിയത്തൂർ, എന്നിവർ സംസാരിച്ചു. സാലിഹ് മാസ്റ്ററുടെ സ്മരണക്കുള്ള കലോത്സവത്തിലേക്കുള്ള എവർറോളിംഗ് ട്രോഫിയുടെ മാതൃകയും ചടങ്ങിൽ നിർവ്വഹിച്ചു. .സ്വാലിഹ് മാസ്റ്റർ അനുസ്മരണം വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഫൈസൽ പടനിലം നിർവ്വഹിച്ചു. സി. ഖാദർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് മലയമ്മ റസാഖ് മാസ്റ്റർ സ്വാഗതവും ബഷീർ മാസ്റ്റർ കെ നന്ദിയും പറഞ്ഞു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read