ഹിക്‌മ ടാലന്റ് : കുന്ദമംഗലം സ്വദേശി ഷിസയ്ക്ക് റാങ്കോടു കൂടിയ വിജയം

By | Monday December 31st, 2018

SHARE NEWS

കോഴിക്കോട്: കേരള മദ്രസ എജ്യൂക്കേഷൻ ബോർഡ് ഡിസംബർ ആദ്യവാരത്തിൽ നടത്തിയ ഹിക്‌മ ടാലന്റ് സെർച്ച് എക്‌സാമിന്റെ പരീക്ഷയിൽ കുന്ദമംഗലം അൽ മദ്രസ്സത്തുൽ ഇസ്ലാമിയയിലെ രണ്ടാം തരത്തിൽ പഠിക്കുന്ന ഷിസ പിയ്ക്ക് റാങ്കോടു കൂടിയ വിജയം. മദ്രസയിലെ 8 കുട്ടികള്‍ക്ക് എ പ്ലസും ലഭിച്ചിട്ടുണ്ട്.
ഒന്നു മുതൽ പത്താം തരം വരെ പഠിക്കുന്ന 30000 വിദ്യാർത്ഥികൾക്ക് ജി സി സി രാഷ്ട്രങ്ങളിൽ 50 സെന്ററുകളിലും
400  സെന്ററുകളിലു മറ്റ് വിവിധ കേന്ദ്രങ്ങളിലുമായി
പത്ത് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തിയത് .

ഉന്നത വിജയം കൈവരിച്ച ഷിസ പി ഇതോടെ അൽ മദ്രസ്സത്തുൽ ഇസ്ലാമിയയുടെയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുകകയാണ്. പുല്ലാട്ട് സ്വദേശിയായ എ എഫ്‌ സി വി ലൈസെൻസി ഫുട്ബോൾ പരിശീലകൻ ഒപ്പം കുന്ദമംഗലത്തും, തിരൂരും, ഫുട്ബോൾ,കോച്ചിങ് ക്‌ളാസ്സുകളും നൽകി വരുന്ന നിയാസിന്റെ മകളാണ്. മാതാവ് : റംല സഹോദരിമാർ : ആയിഷ, ഇഷ, കെൻസ

പരീക്ഷയുടെ വിശദമായ ഫലം www.majliscduboard.org എന്ന സൈറ്റിൽ ലഭ്യമാണ്

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read