പ്രേക്ഷകരുടെ മനം കവര്‍ന്ന് കുടുംബശ്രീയുടെ കിച്ചണ്‍ തീസിസ്

By | Monday February 25th, 2019

SHARE NEWS

കോഴിക്കോട്: പ്രേക്ഷകരുടെ മനം കവര്‍ന്ന് കുടുംബശ്രീയുടെ കലാപരിപാടികള്‍. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ബീച്ചില്‍ നടക്കുന്ന കലാസന്ധ്യയിലാണ് ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്.

അതിര്‍ത്തികളില്‍ ജീവത്യാഗം ചെയ്ത സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരംഭിച്ച കലാപരിപാടിയില്‍ കുരുവട്ടൂര്‍ സിഡിഎസ് അവതരിപ്പിച്ച ശിങ്കാരിമേളമാണ് ആദ്യം അരങ്ങിലെത്തിയത്. കണ്ണീരുപ്പില്‍ സ്നേഹത്തിന്റെ ചേരുവ ചേര്‍ത്താല്‍ കുടുംബബന്ധങ്ങളില്‍ ശ്രീയുണ്ടാകുമെന്ന സന്ദേശമുയര്‍ത്തിയ കുരുവട്ടൂര്‍ കുടുംബശ്രീയുടെ ലഘുനാടകം കിച്ചണ്‍ തിസീസ് കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.വേദിയില്‍ തീഷ്ണതയും വൈകാരികതയും സമന്വയിപ്പിച്ച് നിറഞ്ഞാടിയ താമരശേരി സിഡിഎസിന്റെ നാടന്‍പാട്ട് അവതരണം കാണികള്‍ക്ക് നയനാന്ദകരമായി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read