നരിക്കുനി: നരിക്കുനി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മുന്‍ വര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി കൊയ്ത്തുത്സവ വിളവെടുപ്പ് ഉദ്ഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി. വേണുഗോപാല്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ അത്യുത്പാദന ശേഷിയുള്ള ശ്രേയസ്സ് നെല്‍വിത്തുകളാണ് കാരുകുളങ്ങര മാനത്താന്‍ കണ്ടിവയലില് നൂറു മേനിയില്‍ വിജയം കൊയ്തത്. വാര്‍ഡ് മെമ്പര്‍ മറിയക്കുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സീമ ബി.ജെ പദ്ധതി വിശദീകരിച്ചു, കൃഷി അസ്സിസ്റ്റന്റുമാരായ തേജസ്എം.ആര്, അബ്ദുല്‍ ഖാദര്‍ ഇ.കെ, പാലങ്ങാട് പാടശേഖര സമിതി പ്രസിഡന്റ് മുഹമ്മദ് ഈശ്വരമ്പലത്ത്, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.