പ്രകൃതിസൗന്ദര്യം നുകർന്ന് കോണോട്ട് സ്കൂൾ കുട്ടികളുടെ അറിവുത്സവം

By | Tuesday February 20th, 2018

SHARE NEWS

കുരുവട്ടൂര്‍: ബാഗും കുടയുമായി പ്രകൃതിയുടെ

മടിത്തട്ടിലിലൊരുക്കുന്ന പഠന  മുറികളിലേക്കുള്ള യാത്രയുടെ ത്രില്ലിലാണ് കോണോട്ട് എ എൽ .പി സ്കൂൾ വിദ്യാർത്ഥികൾ.

കാട്ടരുവികളുടെ തീരങ്ങളും മലഞ്ചെരുവുകളും വയൽവരമ്പുകളും, തറവാടുമുറ്റങ്ങളും ക്ലാസ് മുറികളായി മാറുമ്പോൾ കുട്ടികളിലുണ്ടാവുന്ന പ0ന താൽപര്യവും കണ്ടെത്തലുകളും പഠന നിലവാരവും അത്ഭുതാവഹമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
ഓരോ മാസങ്ങളിലുമൊരുക്കുന്ന അറിവുത്സവങ്ങളിലും വിവിധ മേഖലകളിലെ പ്രശസ്തരും കുട്ടികളോട് സംവദിക്കാനെത്തുന്നു.
പഠന  മുറികൾ ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും പ്രദേശവാസികളുടെ സഹകരണവും പ്രോത്സാഹനവും ഈ പദ്ധതിക്ക് ഏറെ ആവേശം സൃഷ്ടിക്കുന്നു.
വാനരക്കൂട്ടങ്ങളും കാട്ടരുവികളും അപൂർവ്വ സസ്യങ്ങളും നിറഞ്ഞ കോണോട്ട് തുറയിൽ ക്ഷേത്രപരിസരത്തെ കാട്ടുചോലയിലൊരുക്കിയ ആദ്യ അറിവുത്സവ ദിവസം വേങ്ങേരിനിറവ് കോർഡിനേറ്റർ ശ്രീ.ബാബു പറമ്പത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സീന സി, പി.ടി.എ പ്രസിഡന്റ് റഷീദ് തൂമ്പറ്റ, രമേശൻ കെ, മുഹമ്മദലി.ടി, മോളി .പി .എം, ദീപ, ഷാരിജ എന്നിവർ നേതൃത്വം നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read