കോഴിക്കോട്: അഷ്റഫ് എന്ന പേരുകാരുടെ കൂട്ടായ്മ്മയായ അഖില കേരള അഷ്റഫ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഷ്റഫ് സംഗമം 2018 ഒക്ടോബർ 28 ന് ഞായറാഴ്ച കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുമെന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ കോഴിക്കോട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഒരേ പേരുകാരായ ആളുകളുടെ സംഗമം ഇത്ര വിപുലമായിട്ട് നടക്കുന്നത് ഇതാദ്യമായിട്ടാണ്. കേരളത്തിന്റെ വിവിധ ഭാഗത്തുള്ള അഷ്റഫുമാർ ഈ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പേര് കൊണ്ടുള്ള ഒരു കൂടായ്മയാണെങ്കിലും സമൂഹത്തിൽ കഷ്ടപ്പെടുന്നവരെയും അവശത അനുഭവിക്കുന്നവരെയും സമൂഹത്തിൽ നിരവധി ആളുകൾക്ക് ഉപകാരപ്രദമാവുന്ന സ്ഥാപനങ്ങളെയും കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനയ്ക്കുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.
2018 മേയ് മാസം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ അഷ്റഫ്മാരുടെ നേതൃത്വത്തിൽ ഉദിച്ച ഒരു ആശയമാണ് അഷ്റഫ് കൂട്ടായ്മ. ജൂലൈയിൽ ആദ്യ യോഗം തിരൂരങ്ങാടിയിൽ ചേരുകയും ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയുമായിരുന്നു. കേവലം 3 മാസങ്ങൾ കൊണ്ട് ഈ കൂട്ടായ്മയ്ക്ക് 12 വാട്സാപ്പ് ഗ്രൂപ്പുകൾ വരെ ഉണ്ടാകുകയും കേരളത്തിന്റെ വിവിധ ജില്ലകളിലായി ഏഴ് ജില്ല കമ്മിറ്റികളും, വിവിധ മണ്ഡലം കമ്മിറ്റികളും ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
ഈ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതിന് ശേഷം കാസർക്കോട് ജില്ലയിലെ തൈക്കടപുറം എന്ന സ്വദേശത്ത് ഒരു പാവം സഹോദരിയുടെ വിവാഹത്തിന് കൂട്ടായ്മയുടെ ചെറിയ ഒരു സംഖ്യ നൽകുകയുണ്ടായി. അതായിരുന്നു ഇവരുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ തുടക്കം. ശേഷം ഒക്ടോബർ ഒന്നിന് കോഴിക്കോട് സൗത്ത് ബീച്ച് അഷ്റഫ് കൂട്ടായ്മയുടെ പ്രവർത്തകർ ശുചീകരണ നടത്തി. അഷ്റഫ് സംഗമത്തിന്റെ വേദിയിൽ വെച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് പത്ത് വീൽ ചെയറുകളും സ്ട്രക്ച്ചറുകളും ഇവർ നൽകുന്നുണ്ട്. സംഗമത്തിന് ശേഷം വിവിധ ജില്ലകളിലെ ഗവണ്മെന്റ് ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ഇവർ വ്യക്തമാക്കി.
ഒക്ടോബർ 28 ഞായറാഴ്ച വെകുന്നേരം 3 മണിക്ക് കോഴിക്കോട് സൗത്ത് ബീച്ചിൽ നടക്കുന്ന സംഗമത്തിൽ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് സി അബ്ദു റഹ്മാൻ കുട്ടി ഫ്ലാഗ് ഓഫ് ചെയ്ത കൊണ്ട് ആരംഭിക്കുന്ന റോഡ് ഷോ 4 മണിക്ക് മെയിൻ ബീച്ചിൽ എത്തുന്നതോട് കൂടി പൊതു സമ്മേളനം ആരംഭിക്കും.പൊതു സമ്മേളനത്തിൽ കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോഴിക്കോട് എംപി എംകെ രാഘവൻ, കോഴിക്കോട് സൗത്ത് എംഎൽഎ ഡോ. എം കെ മുനീർ, പത്മശ്രീ അഷ്റഫ് താമരശ്ശേരി, കോഴിക്കോട് ഡെപ്യൂട്ടി മേയർ കുമാരി മീര ദർസക്ക്, കോഴിക്കോട് കോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാബ്, കോർപ്പറേഷൻ കൗൺസിലർ ശ്രീകല, പ്രമുഖ സിനിമ സംവിധായകൻ ആലപ്പി അഷ്റഫ് തുടങ്ങിയവർ പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
May also Like
- ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കായിക്കൽ അഷ്റഫ് ജില്ലാ ജനറൽ സെക്രട്ടറി
- നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡി.വൈ.എസ്.പി. ഹരികുമാർ ആത്മഹത്യ ചെയ്തു
- ബൈക്കിൽ എത്തി വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവ് പിടിയിലായത് ഇങ്ങനെ
- സൗജന്യ മരുന്ന് വിതരണത്തിന് സദയത്തിന്റെ ജീവാമൃതം പദ്ധതി
- ചാത്തങ്കാവ് അയ്യപ്പഭജനമണ്ഡപത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ കട്ടിളവയ്ക്കൽ കർമ്മം നടന്നു