നിങ്ങൾ മദ്രസാധ്യാപകനാണോ?, എങ്കിൽ നിങ്ങൾക്കും കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ അംഗമാകാം

By | Thursday September 13th, 2018

SHARE NEWS

സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ മുൻതദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മദ്രസാധ്യാപകർക്ക്‌ ക്ഷേമനിധി നടപ്പാക്കാനും പെൻഷൻ അനുവദിക്കുന്നതിനും 2008 ൽ സർക്കാർ തീരുമാനിച്ചു. തുടർന്ന് മദ്രസ്സിധ്യാപകർക്ക് സേവന ശേഷം ജീവസന്ധാരണത്തിന് ഉതകുന്ന തരത്തിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടി മദ്രസാധ്യാപകരുടെയും മദ്രസ്സാമാനേജ്യകളുടെയും സർക്കാറിന്റെയും പങ്കാളിത്തത്തോടെ 2010 മെയ് 31ന്ന് കേരള മദ്രസ്സാധ്യാപക ക്ഷേമനിധി നിലവിൽ വന്നു.

കേരളത്തിലെ മദ്രസ കളിൽ പഠിപ്പിക്കുന്ന 20 വയസ് പുർത്തിയായ 65 വയസ് കഴിയാത്ത അധ്യാപകർക്ക് ഇതിൽ അംഗങ്ങളാകാം അംഗത്തത്തിനുള്ള അപേക്ഷാ ഫോറം കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലിൽ നിന്നും കോഴിക്കോട്പുതിയ റ യിലെ ക്ഷേമനിധി ഓഫീസിൽ നിന്നും www. mtwfs.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം 3 പാസ്പോർട്ട് സൈസ് ഫോട്ടോ വയസ് തെളിയിക്കുന്നതിന് School certificate , പാസ്പോർട്ട് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഒന്നിന്റെ കോപ്പി , റേഷൻകാർഡ് , ഇലക്ഷൻ ഐ ഡി/ ആധാർ കാർഡ് എന്നിവയുടെ കോപ്പിയും അയക്ക്ണം. അപേക്ഷ ഓഫീസിൽ ലഭിച്ചു കഴിഞ്ഞാൽ പരിശോധന നടത്തി രണ്ടാഴ്ചക്കുള്ളിൽ അംഗത്വ കാർഡും നിർദേശങ്ങളും അയച്ചുകൊടുക്കും ഒപ്പം ഈ കാര്യങ്ങൾ അറിയിച്ചു കൊണ്ട് അംഗത്തിന്റെ ഫോൺ നമ്പറിൽ SMS അയക്കുകയും ചെയ്യും.sms കിട്ടി ഒരാഴ്ചക്കുള്ളിൽ അംഗത്വ കാർഡ് ലഭിക്കാത്തവർ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.

ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ

1).65 വയസ്സ് പൂർത്തിയാകുമ്പോൾ കുറഞ്ഞ പെൻഷൻ 1000 രൂപ കൂടിയത് 5200 രൂപ.

2). അംഗങ്ങളുടെ സ്വന്തം വിവാഹത്തിനും പെൺമക്കളുടെ വിവാഹത്തിനും 10000 രൂപ.

3). SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മക്കൾക്ക് 2000 രൂപ സ്കോളർഷിപ്പ്.

4). ഭവന നിർമ്മാണത്തിന് പലിശരഹിത ലോൺ 2.5ലക്ഷം .84 മാസം കൊണ്ട് അടച്ചു തീർത്താൽ മതി.

5). ചികിത്സാ ധനസഹായം 5000 രൂപ മുതൽ 25000 രൂപ വരെ.

6). മദ്രസ്സകളിൽ ജോലി ചെയ്യുന്ന അധ്യാപികമാർക്ക് പ്രസവാനുകൂല്യം 15000 രൂപ.

വിശദ വിവരങ്ങൾക്ക് [email protected] എന്ന മെയിൽ ഐഡിയിലോ 0495 2720 577 ഫോൺ നമ്പറിലോ ബന്ധപ്പെടുക.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read