15 ലക്ഷം രൂപയുടെ ആസ്തി പുനരുജ്ജീവിപ്പിക്കാൻ ‘പുനർജനി’യിലൂടെ വിദ്യാർത്ഥികളുടെ പരിശ്രമം

By | Friday December 28th, 2018

SHARE NEWS

കോഴിക്കോട് : യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാതെ വരുന്നതുകൊണ്ട് സർക്കാർ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ പരിമിതപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുവാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ രൂപകൽപന ചെയ്തിരിക്കുന്ന നൂതന പദ്ധതിയാണ് പുനർജനി. ഗവൺമെൻറ് വനിതാ പോളിടെക്നിക് കോളേജ്, കോഴിക്കോടിലെ എൻഎസ്എസ് (യൂണിറ്റ് നമ്പർ 137) വിദ്യാർത്ഥിനികളുടെ രണ്ടാമത്തെ പുനർജനിയാണ് ജില്ലാ ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് നടക്കുന്നത്.

ക്രിസ്മസ് വെക്കേഷനിലെ ഈ സപ്തദിന പുനർജനി ക്യാമ്പിൽ 15 ലക്ഷം രൂപയുടെ ആസ്തി പുനരുജ്ജീവിപ്പിക്കാൻ ആണ് വിദ്യാർത്ഥികളുടെ പരിശ്രമം. കേടുവന്ന കട്ടിലുകൾ, ജനലുകൾ, ഫർണിച്ചറുകൾ എന്നിവ നന്നാക്കുകയും അവ പെയിൻറ് അടിക്കുകയും കൂടാതെ ജനറേറ്ററുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും റിപ്പയറിങ്ങും വിദ്യാർത്ഥിനികൾ നടത്തുന്നുണ്ട്.

ആദ്യത്തെ പുനർജനി ക്യാമ്പ് കാരപ്പറമ്പ് ഗവൺമെൻറ് ഹോമിയോപ്പതി ആശുപത്രിയിൽ വച്ച് നടന്നു. 20 ലക്ഷം രൂപയുടെ ആസ്തി എൻഎസ്എസ് വളണ്ടിയേഴ്സ് പുനരുജ്ജീവിപ്പിച്ചു. ഇരുപത്തിരണ്ടാം തീയതി മുതൽ ഇരുപത്തിയെട്ടാം തീയതി വരെ നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ ക്യാമ്പ് ആയിട്ടാണ് ഈ വർഷത്തെ പുനർജനി സംഘടിപ്പിച്ചിരിക്കുന്നത്.

22 മുതൽ 28 വരെ നടക്കുന്ന എൻഎസ്എസ് പുനർജനി സപ്തദിന ക്യാമ്പിലെ ഉദ്ഘാടനം ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി ബാബുരാജ് അവർകൾ നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി സജിത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read