സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു

By | Saturday December 15th, 2018

SHARE NEWS

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയായ പൊയികയില്‍ ശ്രീജുവിന് കാറിലെത്തിയ ആക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീജു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒരു മണിയോടെയാണ് ആക്രമണുണ്ടായത്.

കഴിഞ്ഞ നവംബര്‍ 11 ന് ബി ജെ പി നടത്തിയ ഹർത്താലിൽ പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഹര്‍ത്താലിന്റെ മറവില്‍ ആസൂത്രിതമായി രണ്ടു തവണയാണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്.

നേരത്തെ പി. മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച സംഘത്തിലെ അംഗമായി കുറ്റ്യാടി നെട്ടൂരിലുള്ള സുധീഷിന്റെ വീടിനു നേരെ ബോംബേറും കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെ ആക്രമണവുമുണ്ടായിരുന്നു

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read