ഇത് വിധി ലംഘനമോ?

By | Wednesday January 2nd, 2019

SHARE NEWS

പത്തനംത്തിട്ട : സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ തുടർന്ന് നട അടച്ച തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.  അതിനെതിരെയാണ് നട അടച്ച് തന്ത്രി നിലപാട് സ്വീകരിച്ചത്. ഇത് കോടതിയുടെ വിധി ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്ക് എന്തിനാണ് പരിഹാരക്രിയയെന്നും കോടിയേരി ചോദിച്ചു. ക്ഷേത്രങ്ങളിലുണ്ടായിരുന്ന പല ആചാരങ്ങളും മാറ്റിയിട്ടുണ്ട്. ഇത് മൗലിക അവകാശ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സന്നിധാനത്ത് ബിംബ ശുദ്ധീകരണ പൂജ നടക്കുകയാണെന്നും. പരിഹാരക്രിയ ഒരു മണിക്കൂര്‍ മാത്രമാണെന്ന് തന്ത്രിയും മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഉച്ചയോടെ വീണ്ടും നട തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read