വാഴക്കാട് പ്രദേശത്തെ കൗതുകമുണര്‍ത്തുന്ന വാലില്ലാപ്പുഴ

By | Wednesday October 31st, 2018

SHARE NEWS

സിബഗത്തുള്ള

കോഴിക്കോട് : മലപ്പുറം ജില്ലയിലെ വാഴക്കാട് പ്രദേശത്തെ കൗതുകമുണര്‍ത്തുന്ന പുഴയാണ് വാലില്ലാപ്പുഴ. പേരില്‍ തന്നെ കൗതുകമുണര്‍ത്തുന്ന ഈ പുഴയുടെ ചരിത്രത്തിലും ഏറെ കൗതുകവും വിശ്വാസങ്ങളും ഉണ്ട്. സാധാരണ പുഴകളില്‍ നിന്ന് വ്യത്യസ്ഥമായി ഉത്ഭവവും അവസാനവും ഇല്ലാത്ത അതായത് വാലും തലയും ഇല്ലാത്ത പുഴ ആയതിനാലാണ് ഇതിനെ വാലില്ലാപ്പുഴ എന്ന് വിളിക്കുന്നത്. ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാലില്ലാപ്പുഴ നിലനിന്നിരുന്ന സ്ഥലം വെറും പുല്‍പ്പുറ്റായിരുന്നു.

എന്നാല്‍ ഒരു സുപ്രഭാതത്തില്‍ വാലില്ലാപ്പുഴ നില്‍ക്കുന്ന സ്ഥലത്ത് പുറ്റുകല്‍ മാറി വെള്ളം ഉണ്ടാവുകയും അവിടുത്തെ മണ്ണും മറ്റും മറ്റൊരു ഭാഗത്തേക്ക് മാറുകയും ചെയ്ത് പ്രകൃതിയില്‍ ഒരു അത്ഭുതം സംഭവിക്കുകയും ചെയ്യുകയായിരുന്നു. ഈ അത്ഭുതത്തെ അന്നത്തെ ആളുകള്‍ ജിന്നുകളുടെ  പ്രവര്‍ത്തനമായാണ് കണ്ടത്. അവര്‍ അങ്ങനെതന്നെ വിശ്വസിച്ചു പോന്നും. അങ്ങനെ വാലില്ലാപ്പുഴ ജിന്നുക്കള്‍ നിര്‍മിച്ചതും പുല്‍പ്പുറ്റുള്ള പ്രദേശം ജിന്നുക്കളുടെ താവളമായും പ്രദേശവാസികള്‍ കണ്ടു.

കൊഴപ്പത്തൊടി എന്ന കുടുംബത്തിലെ ആളുകളായിരുന്നു പണ്ട് ഈ പ്രദേശത്ത് താമസിച്ചിരുന്നത്. വാലില്ലാപ്പുഴ ഇപ്പോള്‍ നിലനില്‍ക്കുന്ന പൊറ്റ എന്ന ഈ സ്ഥലം ജിന്നുകളുടെ ഇടമായി ഇവര്‍ കണ്ടതിന് മറ്റും കാരണമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെയിണ്ടായിരുന്ന പൂര്‍ണ ആരോഗ്യമുള്ള ആല്‍മരം ഒരു പകലോടെ നിലം പതിച്ചു. പിന്നീടും വിശ്വാസത്തിന് ആക്കം കൂട്ടാന്‍ പ്രദേശ വാസികള്‍ക്ക് പല പല കാരണങ്ങള്‍ കിട്ടിക്കൊണ്ടേയിരുന്നു.

വാലില്ലാപ്പുഴയും വാഴക്കാട് പ്രദേശത്തില്‍ ചരിത്രവും തമ്മില്‍ ഇത്തരത്തില്‍ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. കാവുങ്ങല്‍ പുളിയത്ത്പറമ്പില്‍ കെ.പി ഹാജി എന്ന 85 കാരണവർ മുഹമ്മദ് ഹാജിയുടെ മനസ്സുകളില്‍ ഇന്നും വാലില്ലാപ്പുഴയുടെ ഓര്‍മകളും ചരിത്രവുമുണ്ട്. മുക്കത്തെ പത്തനാപുരം പ്രദേശത്തും ഇത്തരത്തിലൊരു വാലില്ലാപ്പുഴയുണ്ട്. എന്നാല്‍ അതിന്റെ ചരിത്രം വ്യക്തമല്ല.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read