ഓട്ടോ ഡ്രൈവർക്ക് നേരെ മർദ്ദനവും ഭീഷണിയും

By | Saturday December 1st, 2018

SHARE NEWS

മെഡിക്കൽ കോളേജ്: ഇന്നലെ രാത്രി രണ്ടു പേർ ചേർന്ന് മെഡിക്കൽ കോളേജ് ഓട്ടോ സ്റ്റാൻഡിൽ ജോലി ചെയ്യുന്ന ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവർ ഉമ്മർ( 38) നാണ് മർദ്ദനവും ഭീഷണിയും ഏൽക്കേണ്ടി വന്നത്. സംഭവ സമയത്ത് അക്രമികൾ മദ്യപിച്ചിരുന്നതായി ഉമ്മർ കുന്ദമംഗലം ന്യൂസിനോടായി പറഞ്ഞു.

ഓട്ടോ സ്റ്റാൻഡിൽ സഹപ്രവർത്തകൻ ആക്രമത്തിന് ഇരയായതിൽ  പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകൾ സംയുക്തമായി കോളേജ് പരിസരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സംഭവത്തിൽ ഉമ്മറിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മൊഴിയെടുത്ത് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണമാരംഭിച്ചു.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read