ലൈവ് എനര്‍ജി സേവിംഗ് സിസ്റ്റം പരിചയപ്പെടുത്തി കെ.എസ്.ഇ.ബി

By | Tuesday February 26th, 2019

SHARE NEWS

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനാഘോഷത്തന്റെ ഭാഗമായി ഒരുക്കിയ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമാവുകയാണ് കെ.എസ്.ഇ.ബി സ്റ്റാള്‍. വെറും കാഴ്ച്ചക്കപ്പുറം സ്റ്റാളിലെത്തുന്ന ജനങ്ങള്‍ക്ക് വിജ്ഞാനപ്രദമായ അറിവുകള്‍ കൂടി നല്‍കുകയാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ ഒരുക്കിയ പ്രദര്‍ശനം.

2019 സമ്പൂര്‍ണ്ണ സുരക്ഷാവര്‍ഷമായി ആചരിക്കുന്ന കെ.എസ്.ഇ.ബി പ്രദര്‍ശനത്തിലൂടെ ഊര്‍ജ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സോളാര്‍ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും ഓഫ്ഗ്രിഡ്, ഓണ്‍ഗ്രിഡ് സോളാര്‍ സിസ്റ്റത്തെക്കുറിച്ചും മേളയില്‍ വിവരിക്കുന്നുണ്ട്. സോളാര്‍ ഹൈമാസ് സ്ട്രീറ്റ് ലൈറ്റ്, സോളാര്‍ റൂഫ് ടോപ്പ് പ്രൊജക്ട് തുടങ്ങിയവയുടെ വര്‍ക്കിംഗ് മോഡലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്്്. ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനമായ സ്മാര്‍ട്ട് മീറ്റര്‍ സംവിധാനത്തെക്കുറിച്ചും മേളയില്‍ വിവരിക്കുന്നുണ്ട്. ജില്ലയില്‍ ഈ സംവിധാനം നടക്കാവ് സെക്ഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്്്. ഇ വി എസ്്് സംവിധാനത്തിന്റെ രീതികളും ഇതിലൂടെ വാഹനങ്ങള്‍ക്കും പരിസ്ഥിതിക്കുമുതകുന്ന ഗുണങ്ങളും പ്രദര്‍ശനത്തിനുണ്ട്്.

വിവിധതരം ഇലക്ട്രിക് റീഡിംഗ് മീറ്ററുകള്‍, ഒ.എച്ച് ലൈന്‍, സോളാര്‍ പാനല്‍, ഗ്രിഡ് സപ്ലൈ, യുനി ഡയറക്ഷന്‍ മീറ്റര്‍ തുടങ്ങിയ വിവിധ ഉപകരണങ്ങളും മേളയിലുണ്ട്്്. എല്‍.ഇ.ഡി ലാമ്പുകളും ഫിലമെന്റ് ബള്‍ബുകളുടെയും ഊര്‍ജവിനിയോഗം എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ലൈവ് എനര്‍ജി സേവിംഗ് സിസ്റ്റം പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്.
പുതിയ കണക്ഷന്‍ എടുക്കുന്നതിനുള്ള ഘട്ടങ്ങള്‍, ഊര്‍ജ സംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ചിത്രീകരണവും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read