കുടിവെള്ള മലീനകരണത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

By | Monday May 20th, 2019

SHARE NEWS

ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് ത്രിവേണി മിനിസ്റ്റേഡിയം റോഡിലുള്ള ദയ അപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള മലിനജലം കിണറുകളിലേക്കൊഴുകി സമീപ പ്രദേശങ്ങളിലെ കിണറുകളെലാം ഉപയോഗശൂന്യമായിക്കൊണ്ടിരിയ്ക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. ഒരു വ്യക്തിയുടെ ധനലാഭത്തിനും,സ്വാര്‍ത്ഥതാത്പര്യപ്രവര്‍ത്തങ്ങള്‍ മൂലവും നാശത്തിന്റെ വക്കിലാണ് ഗ്രാമം പോകുന്നത് എന്ന് പറയുന്ന നാട്ടുകാര്‍ ഈ അപാര്‍ട്‌മെന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടിയില്ലെങ്കില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറുമെന്നും പറയുന്നു. മുന്‍പും വിഷയത്തില്‍ പലപരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രശ്‌നപരിഹാരമുണ്ടാവാത്തതിനെത്തുടര്‍ന് ജനങ്ങള്‍ ഒരുമിച്ച് അപ്പര്‍ട്‌മെന്റിനെതിരെ ഒരു സംയുക്ത സമരസമിതി രൂപികരിച്ച് പ്രക്ഷോപം തുടരുകയാണ്.

13ാം തിയ്യതി സമിതിയുടെ നേതൃത്വത്തില്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് ഒരു ബഹുജന മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ് മെമോ നല്‍കിയെങ്കിലും ഫ്‌ലാറ്റ് അടച്ചു പൂട്ടിയിട്ടില്ല. സമിതിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ അപ്പര്‍ട്‌മെന്റിന്റെ മുന്‍പില്‍ ഉപരോധ സമരം ആരംഭിച്ചിട്ടുണ്ട്. സമരം 21-ാം വാര്‍ഡ് മെമ്പര്‍ ദിവ്യ മനോജ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശോഭന എടപറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. വിനീത് സ്വാഗതം പറഞ്ഞു. മനോജ് കുമാര്‍, വി.ടി.അച്ചുതന്‍, വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇനിയും പരിഹാരമുണ്ടാകാത്ത പക്ഷം ജനങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചിട്ടുണ്ട്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read