മാര്‍ച്ച് അവസാനത്തോടെ കുടിവെള്ളവിതരണ സംവിധാനം ഒരുക്കണം- ബാബു പറശ്ശേരി

By | Saturday March 9th, 2019

SHARE NEWS

കോഴിക്കോട്: വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കുടി വെള്ളക്ഷാമം അനുഭവിക്കുകയാണെന്നും ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് എല്ലാ ജന പ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ബോര്‍ഡ് മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമായും നഗര പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ ജയ്ക്ക കുടിവെള്ള പദ്ധതി മന്ദഗതിയിലാണ് നടക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് മാര്‍ച്ച് മാസം അവസാനമാകുമ്പോഴേക്കും ജനങ്ങള്‍ക്ക് കുടിവെള്ള മെത്തിക്കാനുള്ള സംവിധാനമൊരുക്കണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു. വൈസ് പ്രസി. റീന മുണ്ടേങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷര്‍, സെക്രട്ടറി പിഡി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read