വേനലിൽ ആശ്വാസമായി   കുടുംബശ്രീയുടെ  കുടിവെള്ള പദ്ധതി

By | Friday April 26th, 2019

SHARE NEWS
കോഴിക്കോട‌്:  വേനലിൽ ആശ്വാസമായി   കുടുംബശ്രീയുടെ  ‘തീർത്ഥം’ കുടിവെള്ള പദ്ധതി. ഒന്നരവർഷം മുമ്പ‌് ആവിഷ‌്കരിച്ച പദ്ധതിയിൽ ഇപ്പോൾ  ദിവസം 400 കാനുകളാണ‌് നഗരത്തിൽ വിതരണം ചെയ്യുന്നത‌്. 300 ഓളം പേർ ഈ വെള്ളം വേണമെന്ന‌് ആവശ്യപ്പെടുമ്പോഴും ഒരൊറ്റ പ്ലാന്റ‌് മാത്രമായതിനാൽ നൽകാനാവാത്ത അവസ്ഥയിലാണ‌്. ഇത‌് പരിഗണിച്ച‌് പദ്ധതി വിപുലപ്പെടുത്തുന്നതിനായി ഉടൻ പുതിയ കിണർ കുഴിക്കാനുള്ള നീക്കത്തിലാണ‌് കോർപറേഷൻ.
    ആദ്യ ഘട്ടത്തിൽ വീടുകളിൽ മാത്രമായിരുന്നു കുടിവെള്ള കാനുകൾ നൽകിയിരുന്നത‌്. ഇപ്പോൾ സ്ഥാപനങ്ങളിലും ഓഫീസുകളിലും നൽകുന്നുണ്ട‌്. ഇതിന‌് പുറമെ സർക്കാർ ഓഫീസുകളിലും കുടിവെള്ള ക്ഷാമമുള്ള മേഖലകളിലും സൗജന്യമായി ഈ കാനുകൾ സ്ഥാപിക്കുന്നുമുണ്ട‌്. ഇതുവരെ 300 കാനുകൾ ഇത്തരത്തിൽ നൽകി. 20 ലിറ്റർ വെള്ളമുള്ള  ഒരു കാനിന‌് സർവീസ‌് ചാർജ‌് ഉൾപ്പെടെ 25 രൂപയാണ‌് ഈടാക്കുന്നത‌്. കോർപറേഷൻ ഓഫീസിന‌് പരിസരത്തെ കിണറിൽ നിന്നുള്ള വെള്ളമാണ‌് കാനുകളിൽ നൽകുന്നത‌്. രണ്ടാഴ‌്ചയിലൊരിക്കൽ വെള്ളം പരിശോധിച്ച‌്, മാസത്തിലൊരിക്കൽ കോറിൻ ഇട്ട‌് ശുദ്ധീകരിച്ചശേഷമാണ‌് വിതരണം. ഹെൽപ്പ‌് ലൈൻ നമ്പർ: 8281103097.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read