കുന്ദമംഗലം; കുന്ദമംഗലത്ത് എ.ആര് ക്യാമ്പിലെ മൂന്നു പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ബിജെപി പ്രവര്‍ത്തകരായ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ നാരായണന് നമ്പൂതിരി(41), കെ.പ്രശാന്ത്(36) എന്നിവരെയാണ് റിമാന്‍്ഡ് ചെയ്തത്.
ബുധനാഴ്ച രാത്രി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ പോലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. ഇവരെക്കൂടാതെ കണ്ടാലറിയുന്ന 500 ഓളം ആളുകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഇന്നലത്തെ ഹര്‍ത്താലില്‍ പോലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞ ചെത്ത്കടവ് സ്വദേശി ക്ലിന്റ് ബാല്‍ എന്ന ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഇന്നലെത്തെ ഹര്‍ത്താലില്‍ ,കുന്ദമംഗലത്ത പലയിടത്തും കല്ലേറുണ്ടായി. കൊളായ്ത്താഴത്ത് ബാംഗ്ലൂരിലേക്ക് പോവകയായിരുന്ന ബസ്സിന് നേരെ കല്ലേറുണ്ടായി. മനത്താനത്ത് സ്വകാര്യ കാറിനും കല്ലേറുണ്ടായി.
May also Like
- സംഘപരിവാർ നേതാക്കളുടെ പത്രസമ്മേളനങ്ങൾ മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു
- നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡി.വൈ.എസ്.പി. ഹരികുമാർ ആത്മഹത്യ ചെയ്തു
- ബൈക്കിൽ എത്തി വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവ് പിടിയിലായത് ഇങ്ങനെ
- ഹർത്താൽ : കുന്ദമംഗലത്ത് കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ ആക്രമണം
- വിലക്കുറവുമായി പോലീസിന്റെ സ്കൂള്‍ മാര്‍ക്കറ്റ്