കുന്ദമംഗലം ചെത്തുകടവ് കഴുത്തിന് മുറിവേറ്റ് കന്യാകുമാരി സ്വദേശി മരിച്ചു

By | Monday December 31st, 2018

SHARE NEWS

കോഴിക്കോട്: കുന്ദമംഗലം ചെത്തുകടവിൽ കഴുത്തിന് മുറിവേറ്റ്  കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ കന്യാകുമാരി മാർത്താണ്ഡം സ്വദേശി കനകരാജ് (50) മരിച്ചു. ചെത്തുകടവിൽ പാലത്തിന് അടുത്തുള്ള തട്ടുകടയ്ക്ക് സമീപത്തായാണ് രക്തം വാർന്ന് കിടക്കുന്ന അവസ്ഥയിൽ ഇയാളെ നാട്ടുകാർ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് പോലീസ് എത്തി യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെട്ടത്. കുന്ദമംഗലം പണിക്കരങ്ങാടി സ്വദേശി ദാസനൊപ്പം ജോലി ചെയ്തു വരികയായിരുന്നു കനകരാജ്. ഇയാളുടെ മരണം കൊലപാതകമാണെന്ന് സൂചന. സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം പുരോഗമിക്കന്നു.

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read