കുന്ദമംഗലത്ത് കൃഷി ഓഫീസര്‍ ഇല്ല ; ഭൂമി തരം മാറ്റാനുള്ള അപേക്ഷ നല്‍കിയവര്‍ ദുരിതത്തില്‍

By ബഷീര്‍ പുതുക്കുടി | Monday June 17th, 2019

SHARE NEWS

       കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് കൃഷി ഭവനില്‍ കൃഷി ഓഫീസര്‍ ഇല്ലാത്തത് ജനങ്ങള്‍ക്ക് ദുരിതമാവുന്നു. കഴിഞ്ഞ ആറു മാസമായി കൃഷി ഒഫീസറില്ലാതെ കൃഷി ഭവന്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ചാത്തമംഗലം കൃഷി ഓഫീസര്‍ക്ക് ചാര്‍ജ്ജ് നല്‍കിയിട്ടുണ്ടെങ്കിലും ഭൂമി തരം മാറ്റാനുള്ള അപേക്ഷ നല്‍കിയവരാണ് ദുരിതത്തിലായിരിക്കുന്നത്.

ഭൂമി തരം മാറ്റുന്നതിന് അഞ്ഞൂറിലധികം അപേക്ഷകളാണ് കുന്ദമംഗലം കൃഷി ഭവനില്‍ നിലവിലുള്ളത്. ഇതില്‍ പ്രാദേശിക വികസന സമിതി സ്ഥലം സന്ദര്‍ശിച്ചത് നൂറോളം അപേക്ഷകളില്‍ മാത്രമാണ്. പ്രാദേശിക നിരീക്ഷണ സമിതിയുടെ കണ്‍വീനര്‍ കൃഷി ഓഫീസര്‍മാരാണ്.

കൃഷി ഓഫീസര്‍ ഇല്ലാതെയായതോടെ ഭൂമി തരം മാറ്റി കിട്ടിയാല്‍ ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ അപേക്ഷ നല്‍കി വീട് വെക്കാന്‍ കാത്തിരുന്നവര്‍ വെട്ടിലായിരിക്കുകയാണ്. കൃഷി ഓഫീസറെ ഉടന്‍ നിയമിക്കണമെന്ന് കാര്‍ഷിക കര്‍മ്മ സേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാര്‍ഷിക കര്‍മ്മ സേന പ്രസിഡണ്ട് ചന്ദ്രന്‍ തിരുവലത്ത്, സെക്രട്ടറി ഷാജിത്ത് കുമാര്‍, കെ.വി ഗംഗാധരന്‍ നായര്‍, എം. വേണുഗോപാലന്‍ നായര്‍, ടി.കെ സുരേന്ദ്രന്‍, പി. അസ്ലം എന്നിവര്‍ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read