കളരിക്കണ്ടിയില്‍ പ്രവർത്തിക്കുന്ന ആയുര്‍വേദ  ആശുപത്രി കുന്ദമംഗലത്തേക്ക് മാറ്റണം

By | Tuesday January 30th, 2018

SHARE NEWS

 

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിന്‍റെ കീഴില്‍ കളരിക്കണ്ടിയില്‍ പ്രവർത്തിക്കുന്ന ആയുര്‍വേദ  ആശുപത്രി കുന്ദമംഗലത്തേക്ക് മാറ്റണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പതിമൂന്നാം വാര്‍ഡ്‌  കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ഗതാഗത സംവിധാനം കുറവുള്ള കളരിക്കണ്ടിയിലാണ് ആശുപത്രി ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഇപ്പോള്‍ പഞ്ചായത്ത് കുന്ദമംഗലം ബസ്സ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിക്കുന്ന ശുചിമുറിയുടെ സമീപത്തുള്ള മുറിയിലേക്ക് ആശുപത്രി മാറ്റിയാല്‍ മുഴുവനാളുകള്‍ക്കും സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ചന്ദ്രൻ കല്ലുരുട്ടി   ഉദ്‌ഘാടനം ചെയ്തു.  ജില്ലാ കമ്മിറ്റി അംഗം സി.പി. സുമയ്യ, മണ്ഡലം സെക്രട്ടറി സി. അബ്ദുറഹ്മാൻ, ഇ.പി. അൻവർ സാദത്ത്, എസ്.പി. മധുസൂദനൻ നായർ, തോംസൺ എന്നിവർ പ്രസംഗിച്ചു.

പതിമൂന്നാം വാര്‍ഡ്‌ കമ്മറ്റി ഭാരവാഹികളായി കെ.തൗഹീദ (പ്രസിഡണ്ട്), ഉഷ കുറുമണ്ണിൽ, അബ്ദുസ്സമദ് (വൈസ് പ്രസിഡണ്ടുമാര്‍),  റഹീന കുറുമണ്ണിൽ (ജനറൽസെക്രട്ടറി),  ബിന്ദു ആർ, ജെസീല വലിയകുളങ്ങര ( അസി. സെക്രട്ടറിമാര്‍), ഇ.ടി.അബ്ദുൽ കരീം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read