മുതിർന്ന കോൺഗ്രസ് നേതാവ് എ.ബാലറാം അന്തരിച്ചു.

By | Saturday May 5th, 2018

SHARE NEWS
കുന്ദമംഗലം: മുതിർന്ന കോൺഗ്രസ് നേതാവ് എ.ബാലറാം (79) അന്തരിച്ചു. ഇന്ന് (ശനി) വൈകുന്നേരം 5 മണിയോടെ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ചയിലധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
കോൺഗ്രസ് നേതൃനിരയിലെ പ്രമുഖനായിരുന്ന ബാലറാം. ദീർഘകാലം കോഴിക്കോട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായും കെ.പി.സി.സി. നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ കുന്ദമംഗലത്ത് നിന്നും ഒരു തവണ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും സംസ്ഥാന നിയമ സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
 പ്രഥമ ജില്ലാ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലറാം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗം, ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.  ആർ.ടി.എ.അംഗം, ഡിആർഡിഎ ഗവേണിംഗ് ബോർഡംഗം, ടെലഫോൺ ഉപദേശക സമിതി അംഗം, പട്ടികജാതി വികസന കോർപ്പറേഷൻ ഡയരക്ടർ, പട്ടികജാതി- പട്ടികവർഗ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ വിവിധ കേന്ദ്ര – സംസ്ഥാന ബോർഡുകളിലും കോർപ്പറേഷനുകളിലും അംഗമായിരുന്നു. 
 
അടിത്തട്ടിൽ നിന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ മുഖ്യധാരയിലേക്കെത്തിയ അപൂർവ്വം ദലിത് നേതാക്കളിലൊരാളായിരുന്ന ബലറാം നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഭൂദാന പ്രസ്ഥാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.  ഭാരതീയ അധ: കൃതവർഗലീഗ്, ദലിത് കോൺഗ്രസ് എന്നിവയുടെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച എ. ബലറാം ദലിത് സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു. 
 
ബാലാജിയുടെ നിര്യാണ വാർത്തയറിഞ്ഞ്  മുൻ ഡിസിസി പ്രസിഡണ്ട് കെ.സി.അബു, മുൻ എം.എൽ.എ  യു.സി.രാമൻ  എന്നിവരും ഡി സി സി ഭാരവാഹികളും സുഹൃത്തുക്കളും മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നു.മൃതദേഹം ഡി സി സി ഓഫീസിൽ പൊതുദർശനത്തിനു വെച്ചു.  
 
 ഭാര്യ ജാനകി മക്കൾ റീന, റിജേഷ് റാം, റിനീഷ്ബാൽ, മരുമക്കൾ ശങ്കരൻ, അപർണ. സഹോദരങ്ങൾ  സുനിതി, സുശീല, റീന.
 ശവസംസ്കാരം നാളെ (ഞായര്‍) വൈകുന്നേരം മൂന്നു മണിക്ക് തറവാട്ട് വീട്ടുവളപ്പില്‍. 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read