SHARE NEWS

കുന്ദമംഗലം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പൊതു ജന സേവന സംവിധാനം കാര്യക്ഷമമായി ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ഇ.ഹെൽത്ത് പദ്ധതിയുടെ ആധാർ കാർഡ് റജിസട്രേഷൻ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടങ്ങി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദ അധ്യക്ഷത വഹിച്ചു .
ഗ്രാമപഞ്ചായത്തംഗങ്ങളായ മെമ്പർമാരായ പി.പവിത്രൻ, സി.വി സംജിത്ത്, സുനിത കറുമണ്ണിൽ, ദീപ വിനോദ് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടര്‍ ചിത്ര പി .വി, ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു എന്നിവർ പദ്ധതി വിശദീകരണം നടത്തി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ. എന്‍ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സനൽകുമാർ നന്ദിയും പറഞ്ഞു .