കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി

By | Sunday January 7th, 2018

SHARE NEWS

കുന്ദമംഗലം: കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. ചാത്തമംഗലം പഞ്ചായത്തിലെ വെളളന്നൂരിൽ  ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത് നൽകിയ 5 ഏക്കർ സ്ഥലത്താണ് കോളേജിനുളള കെട്ടിടം നിർമ്മിച്ചിട്ടുളളത്.

എം.എൽ .എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽ  നിന്നും അനുവദിച്ച 3.25 കോടി രൂപ ഉപയോഗപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിന്‍റെ  ശിലാസ്ഥാപനം പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാന്ദനാണ് നിർവ്വഹിച്ചത്.

2014-15 അദ്ധ്യായന വർഷത്തിൽ  ആരംഭിച്ച കോളേജിന്‍റെ  ക്ലാസ്സുകൾ ഇപ്പോൾ ചാത്തമംഗലം ആർ.ഇ.സി ഗവ. ഹയർസെക്കണ്ടറി സ്കൂളിലാണ് നടന്നുവരുന്നത്. ബി.കോം വിത് ഫിനാൻസ്, ബി.എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്സുകളാണ് കോളേജിൽ  നിലവിലുളളത്.

കോളേജിന്‍റെ ബാക്കിയുള്ള നിര്‍മ്മാണങ്ങള്‍ക്ക് പത്ത് കോഡി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് കോളെജിനെ അന്താരാഷ്ട്ര നിലയിലേക്ക് ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് എം എല്‍ എ. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടം ഉടന്‍ തന്നെ ഉദ്ഘാടനം നടത്തി കോളേജ് ഭാഗികമായി ഇവിടേക്ക് മാറ്റും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read