കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷൈജ വളപ്പില്‍ അധികാരമേറ്റെടുത്തു

By | Monday June 25th, 2018

SHARE NEWS

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷൈജ വളപ്പില്‍ അധികാരമേറ്റെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ദീപ വിനോദിനെ എട്ടിനെതിരെ പതിനഞ്ച് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷൈജ വളപ്പില്‍ വിജയിച്ചത്. റിട്ടേണിംഗ് ഓഫീസര്‍ മീന പി.പി സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആബിദ അധ്യക്ഷത വഹിച്ചു.

അനുമോദന യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം കെ.പി കോയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം  പി. പവിത്രൻ, മുസ്‌ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട, മുസ്‌ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്  ഒളോങ്ങൽ ഉസ്സൈന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയംഗം പി.കെ ബാപ്പുഹാജി, മുസ്‌ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അരിയിൽ അലവി, കുന്ദമംഗലം ഡവലപ്പ്മെന്‍റ് കമ്മറ്റി പ്രസിഡണ്ട് കെ.പി വസന്തരാജ്, പ്രസ്സ് ക്ലബ് സെക്രട്ടറി ബഷീര്‍ പുതുക്കുടി, മുന്‍ ഗ്രാമപഞ്ചായത്തംഗം  എം.പി അശോകൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്, വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം യൂണിറ്റ് സെക്രട്ടറി, ഷൗക്കത്ത്, സുന്ദരൻ, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍  സീന അശോകൻ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.പി കേളുക്കുട്ടി, കോണ്‍ഗ്രസ് ജില്ല കമ്മറ്റിയംഗം മറുവാട്ട് മാധവന്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയര്‍ പേഴ്സണ്‍  ത്രിപുരി പൂളോറ, ഗ്രാമപഞ്ചായത്തംഗം എം.എം സുധീഷ് കുമാർ,  ഗ്രാമപഞ്ചായത്തംഗം ശ്രീബ പുൽക്കുന്നുമ്മൽ,  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യഭ്യാസ ചെയര്‍ പേഴ്സണ്‍ വിജി മുപ്രമ്മൽ, ഗ്രാമപഞ്ചായത്തംഗം സി.വി സംജിത്ത്, ഗ്രാമപഞ്ചായത്തംഗം എം. ബാബുമോൻ,  ഗ്രാമപഞ്ചായത്തംഗം എം.വി ബൈജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയര്‍മാന്‍ ശിവദാസൻ നായർ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്   ടി.കെ സീനത്ത്,  മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്,  ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ഇടക്കുനി, ഭക്തോത്തമൻ,  ഗ്രാമപഞ്ചായത്തംഗം അസ്ബിജ സക്കീർ ഹുസൈൻ, രാജൻ പാറപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം സ്വാഗതം പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read