നിര്‍ദ്ധന കുടുബത്തിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി കുന്ദമംഗലത്തെ മുസ്‌ലിം ലീഗ് വാട്സ്അപ്പ് കൂട്ടായ്മ

By | Thursday June 7th, 2018

SHARE NEWS

കുന്ദമംഗലം: എല്ലാവരും പുത്തനുടുപ്പുകള്‍ അണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ആരാലും ശ്രദ്ധിക്കാതെ പോകുന്ന നിര്‍ദ്ധാരായ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി കുന്ദമംഗലത്തെ മുസ്‌ലിം ലീഗ് വാട്സ്അപ്പ് കൂട്ടായ്മ. പെരുന്നാളിന് പോലും പുതുവസ്ത്രം അണിയാന്‍ ഭാഗ്യമില്ലാത്തവരെ കണ്ടെത്തി അവര്‍ക്ക് പുത്തന്‍ ഉടുപ്പ് എത്തിക്കുകയാണ് കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം യുവാക്കളുടെ കൂട്ടായ്മയായ മുസ്‌ലിം ലീഗ് കുന്ദമംഗലം വാട്സ് അപ്പ് കൂട്ടായ്മ.

കുന്ദമംഗലത്ത്  പെരുന്നാള്‍ ദിനത്തില്‍ ഒരു വീട്ടിലും പണമില്ലാത്തതിന്‍റെ പേരില്‍ ഒരു കുട്ടിയും പുതുവസ്ത്രം ധരിക്കാതിരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് കുന്ദമംഗലം മുസ്‌ലിം ലീഗ് വാട്സ് അപ്പ് കൂട്ടായ്മ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ കൂട്ടായ്മ പെരുന്നാള്‍ ദിനത്തില്‍ ഇത്തരം ഒരു പദ്ധതിയുമായി രംഗത്ത് വന്നിട്ട്. ഇത് കൂടാതെ നിര്‍ദ്ധരരായ രോഗികളെ കണ്ടെത്തി സഹായം എത്തിക്കുക, ഭക്ഷണം  കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്  ഭക്ഷണം എത്തിക്കുക, മരുന്ന് വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് സാമ്പത്തിക സഹായം  എത്തിക്കുക തുടങ്ങിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രൂപ്പ് ചെയ്ത് വരുന്നുണ്ട്. സൗജന്യ വസ്ത്ര വിതരണത്തിന്‍റെ കൂപ്പണ്‍ വിതരണം പഞ്ചായത്ത് മുസ്‌ലിം യൂത്ത്  ലീഗ് പ്രസിഡണ്ട് ഒ. സലീമിന് നല്‍കി  റിയാസ് ഫൈസി വയനാട് ഉദ്ഘാടനം ചെയ്തു.  മുസ്‌ലിം ലീഗ് കുന്ദമംഗലം വാട്സ് അപ്പ് കൂട്ടായ്മ റിലീഫ് ചെയർമാൻ സി.പി ശിഹാബ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് മുസ്ല്യാർ പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകി. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എൻ.എം യൂസുഫ്, എപി റഫീഖ്, റഹീം കുന്ദമംഗലം എന്നിവർ സംബന്ധിച്ചു. 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read