എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പ് ലൈന്‍ ഇടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി; ജിക്ക പദ്ധതി പെട്ടെന്ന് പൂര്‍ത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഇപ്പോള്‍ ലഭിച്ച ഭരണാനുമതി സഹായകമാവും

By | Tuesday July 16th, 2019

SHARE NEWS
കുന്ദമംഗലം:  ജിക്ക പദ്ധതിയില്‍ തൊണ്ടയാടിനും രാമനാട്ടുകരയ്ക്കും ഇടയില്‍ ദേശീയപാതക്ക് കുറുകെ എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പിടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
ദേശീയപാത  66 ബൈപ്പാസില്‍ റോഡ് കട്ടിംഗ് ഒഴിവാക്കി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍  ഇടുന്നതിന് ജാക്ക് ആന്‍റ് പുഷ് രീതിയാണ് ഉപയോഗിക്കുന്നത്. ഈ റോഡ് ആറ് വരിപാതയാക്കുവാന്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞാല്‍ പൈപ്പ് ലൈന്‍ ഇടല്‍ പ്രവൃത്തിക്ക് അനുമതി നിഷേധിക്കപ്പെടുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രാധാന്യം നല്‍കുന്നതിന് ഈ വിഷയം  നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍  ശ്രീറാം ഇ.പി.സി എല്ലാണ് കരാര്‍ എടുത്തിരുന്നത്.  എന്നാല്‍ എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനുള്ള ഇനം കരാറില്‍ ഉള്‍പ്പെട്ടിരുന്നില്ല. ജിക്കയുടെ ജനറല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രത്യേക വര്‍ക്കായി ഈ പ്രവൃത്തി നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ജിക്ക പദ്ധതി പെട്ടെന്ന് പൂര്‍ത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഇപ്പോള്‍ ലഭിച്ച ഭരണാനുമതി സഹായകമാവുമെന്നും എം.എല്‍.എ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read