കുന്ദമംഗലത്ത് മുസ്ലിം യൂത്ത് ലീഗ് പിണറായി വിജയന്റെ കോലം കത്തിച്ചു

By | Thursday July 18th, 2019

SHARE NEWS

കുന്ദമംഗലം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്ക്   എം എസ് എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ പോലീസ് കിരാത നടപടിയിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് എം എസ് എഫ് – യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.സലിം ,നേതാക്കളായ എം.ബാബുമോൻ, എൻ എം യൂസഫ് , എം.വി. ബൈജു, ടി. കബീർ, അൽത്താഫ് , വി.കെ.അൻഫാസ്, ശിഹാബ് പാലക്കൽ നേതൃത്വം നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read