കുന്ദമംഗലത്ത് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും 12 ലക്ഷംരൂപയുടെ കള്ളനോട്ടും പൊലീസ് പിടിച്ചെടുത്തു

By | Thursday July 25th, 2019

SHARE NEWS
കുന്ദമംഗലം:  കുന്ദമംഗലം കളരിക്കണ്ടി സ്കൂളിന് സമീപത്തെ വീട്ടിൽ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും 12 ലക്ഷത്തിലധികം വരുന്ന അച്ചടിച്ച കളളനോട്ടുകളും നിർമാണ സാമഗ്രികളും പൊലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്തു. വര്യട്യാക്ക് നൊച്ചിപ്പൊയിൽ പുൽപ്പറമ്പിൽ ഷെമീർ വാടകക്ക് താമസിക്കുന്ന കളരിക്കണ്ടി ആലുംതോട്ടത്തിൽ വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ  കുന്ദമംഗലം   എസ് ഐ  ശ്രീജിത്തും സംഘവും പിടിച്ചെടുത്തത്. വ്യാഴാഴ്ച പകൽ പന്ത്രണ്ടോടെയായിരുന്നു റെയ്ഡ്. തിരുവനന്തപുരത്തെ ആററിങ്ങലിൽ ആറേമുക്കാൽ ലക്ഷത്തിൻ്റെ കളളനോട്ടുകൾ പൊലീസ് പിടികൂടിയിരുന്നു . നാല് പേർ പിടിയിലാവുകയും ചെയ്തിരുന്നു . ഇതിൽ ഒരാൾ കോഴിക്കോട് സ്വദേശിയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്  കുന്ദമംഗലത്തെ കളരികണ്ടിയിലും രാമനാട്ടുകരയിലും പൊലീസ് റെയ്ഡ് നടത്തിയത്. രാമനാട്ടുകരയിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ കളളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത കള്ളനോട്ടുകൾ രണ്ടായിരത്തിൻ്റെയും അഞ്ഞൂറിൻ്റെയും  ഇരുനൂറിൻ്റെയും രൂപയുടേതാണ്. ഒരു നൂറ് രൂപയും ഇതിൽ ഉൾപ്പെടും .മൂന്ന് യൂണിറ്റുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ‘മൂന്ന് പ്രിൻററുകൾ, ഒരു സ്കാനർ, അച്ചടിക്കാനുള്ള പേപ്പറുകൾ, മഷി, കമ്പ്യൂട്ടർ സിപിയു , കട്ടിംങ്ങ് മെഷീൻ , ഒരു ഭാഗം മാത്രം അച്ചടിച്ച നോട്ടുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ ഷെമീറിൻ്റെ ഭാര്യ അസ്ന , ഉമ്മ മറിയ എന്നിവരും മൂന്ന് വയസുള്ള മകനുമാണ് ഉണ്ടായിരുന്നത്. ഇവർക്ക് അയൽവാസികളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. മുറികളുടെ ജനലുകൾ എല്ലാം പുതപ്പുകളും സാരികളും കൊണ്ട് മറച്ചിരുന്നു. ആർക്കും ഷെമീറിനെക്കുറിച്ച് വ്യക്തമായി അറിയില്ല. കമ്മീഷണർ എ വി ജോർജ്, ഡി സി പി വാഹിദ്, മെഡിക്കൽ കോളേജ് സി ഐ മൂസ്സ വള്ളിക്കാടൻ എന്നിവർ സ്ഥലം സന്ദർശിച്ചു. റെയ്ഡിന് കുന്നമംഗലം എസ് ഐ ശ്രീജിത്തിന് പുറമെ എ എസ് ഐ അബ്ദുൾമുനീർ, സീനിയർ സി പി ഒ അബ്ദുറഹിമാൻ, സി പി ഒ മാരായ രജീഷ്, ഗിരീഷ്, സുബീഷ്, അഖിലേഷ്,  പ്രിൻസി എന്നിവർ പങ്കെടുത്തു. പൊലീസ് അന്വേഷണം ഊർജിതമാക്കി. 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read