ഒന്നേകാൽ കിലോ കഞ്ചാവുമായി കാരന്തൂര്‍ സ്വദേശി കുന്ദമംഗലം പോലീസിന്‍റെ പിടിയിൽ; പിടിയിലായത് കുഴിമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബു

By | Sunday July 21st, 2019

SHARE NEWS
കുന്ദമംഗലം : കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് കച്ചവടം നടത്തുന്ന കാരന്തൂർ സ്വദേശി കുഴിമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബുവിനെ (35 യാണ് 1.280 ഗ്രാം കഞ്ചാവുമായി കുന്ദമംഗലം പോലീസും ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും  വിൽപ്പനയും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ വി ജോർജ്ജ് ഐ പി എസ്സിന്റെ നിർദേശപ്രകാരം ആന്റി നാർകോട്ടിക്ക് അസി.കമ്മീഷണർ  ഹരിദാസിന്റെ കീഴിലുള്ള ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് ജില്ലയിലെ ലഹരി മാഫിയക്കെതിരെ ശക്തമായ അന്വേഷണം നടത്തി വരികയാണ്.
      
    ലോറിയിൽ ഡ്രൈവർ ജോലിക്കായി പോകുമ്പോൾ തമിഴ്നാട്ടിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കൊണ്ട് വന്ന് ചെറു പൊതികളാക്കി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി .ശനിയാഴ്ച രാത്രി കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴയാടിക്കടുത്ത്  വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച് വാഹനം തിരിച്ച് പോകാൻ ശ്രമിച്ച രഞ്ജിത്തിന്റെ അസ്വാഭാവികമായ പെരുമാറ്റത്തിൽ  സംശയം തോന്നിയ പോലീസ് വാഹനം  തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് നിയമവിരുദ്ധമായി ബാഗിൽ സൂക്ഷിച്ച 1.280 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.
 
നാടിന്റെ ഭാവി തലമുറയെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മാഫിയക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഇത്തരം മാഫിയയുടെ പ്രവൃത്തനങ്ങൾക്കെതിരെ രക്ഷിതാക്കൾ സദാ ജാഗരൂകരാകണമെന്നും സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ്‌ ഐ പി എസ് അറിയിച്ചു.
 
കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീജിത്ത് ടി.എസ്, എ.എസ്.ഐ അബ്ദുൾ മുനീർ, എ.എസ്.ഐ വേണുഗോപാൽ, ഡ്രൈവർ സി.പി.ഒ സുബീഷ്, ഹോം ഗാർഡ് രാധൻ, ജില്ലാ ആന്റി നിർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ  മുഹമ്മദ് ഷാഫി എം, സജി എം, അഖിലേഷ് കെ, ജിനേഷ് എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read