കുന്ദമംഗലം: കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. രജീഷിന് മാറ്റം. നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്ന കൈലാസ നാഥനാണ് പുതിയ സബ് ഇന്‍സ്പെക്ടറായി ചാര്‍ജ്ജെടുത്തത്. ഒരു വര്‍ഷം മുമ്പാണ് പാലക്കാട് സ്വദേശിയായ രജീഷ് കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടറായി ചാര്‍ജ്ജെടുത്തത്. ഇദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗ് ആയിരുന്നു കുന്ദമംഗലം.ഇദ്ദേഹം ചാര്‍ജ്ജെടുത്തതിന് ശേഷം കുന്ദമംഗലത്തെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപാടിയിരുന്നു എടുത്തിരുന്നത്. ഇതോടെ കുന്ദമംഗലത്ത് ഗുണ്ടാ വിളയാട്ടം വളരെയധികം കുറഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ കുന്ദമംഗലത്ത് മോഷന പരമ്പര തന്നെ അരങ്ങേറിയപ്പോള്‍ പ്രതിയെ വലയിലാക്കി ഇദ്ദേഹം പ്രശസ്തി നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് ഇപ്പോള്‍ സ്വന്തം നാട്ടിലേക്ക് സ്ഥല മാറ്റം നല്‍കിയത്. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന് യാത്രയയപ്പ് നല്കി. സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥന് സഹപ്രവര്‍ത്തകരുടെ ഉപഹാരം നല്കി.

കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. രജീഷിന് മാറ്റം, കൈലാസ നാഥന് ചാര്‍ജ്ജെടുത്തു
SHARE NEWS