അരി പാകം ചെയ്തപ്പോള്‍ വയലറ്റ് നിറം, ഫുഡ് സേഫ്റ്റി ഓഫിസിൽ പരിശോധനക്കായി നൽകി

By | Monday March 19th, 2018

SHARE NEWS

ചെലവൂർ: വേവിച്ച ശേഷം അരിയിൽ നിറവിത്യാസമുള്ളതായി പരാതി. 

 
ചെലവൂർ ആറേ മൂന്നിൽ താമസിക്കുന്ന കാരാട്ട് മുജീബ്  കാരന്തൂരിൽ നിന്നും വാങ്ങിയ അരി പാകം ചെയ്തപ്പോയാണ് നിറവിത്യാസം ശ്രദ്ധയില്‍പ്പെട്ടത്. 
 
ഒരാഴ്ച  മുമ്പാണ് ഇദ്ദേഹം കാരന്തൂരിലെ കടയിൽ നിന്നും അരി വാങ്ങുന്നത്. 
 
ശനിയാഴ്ച്ച രാത്രി പാകം ചെയ്ത  ബാക്കി വന്ന ഭക്ഷണം രാവിലെ നോക്കിയപ്പോൾ കടും വയലറ്റ് നിറം കാണപ്പെട്ടു.
 
ഇതിന് ശേഷം ഞായറാഴ്ച്ചയും ഉണ്ടാക്കിയ അരിയിൽ കളർ മാറ്റം കണ്ടതോടെയാണ്  വീട്ടുകാർക്ക് സംശയം തോന്നിയത്. 
 
ഭക്ഷണം ഉണ്ടാക്കിയ വെള്ളത്തിന് നിറവിത്യാസവും ഉണ്ടായിട്ടില്ലെന്ന് മുജീബ് പറഞ്ഞു. 
 
ഇന്ന്  രാവിലെ അരിയും, ബാക്കി വന്ന ഭക്ഷണ വസ്തുക്കളുമായി  കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫിസിൽ പരിശോധനക്കായി നൽകി.  

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read